എരുമേലി: വായ്പ നല്‍കുമെന്ന പരസ്യങ്ങള്‍ നല്കി ഓണ്‍ലൈൻ സംഘങ്ങളുടെ തട്ടിപ്പ് മലയോര മേഖലയിലും. എരുമേലിയില്‍ തുമരംപാറ സ്വദേശിക്ക് നഷ്ടപ്പെട്ടത് കാല് ലക്ഷം രൂപ.
മാസത്തവണയായി തിരിച്ചടച്ചാല്‍ വായ്പ അനുവദിക്കുമെന്നായിരുന്നു വയലറ്റ് എന്ന പേരിലുള്ള ആപ്ലിക്കേഷൻ മുഖേനെ പരസ്യം വന്നത്. അര ലക്ഷം രൂപ വായ്പ ആവശ്യപ്പെട്ട് മറുപടി നല്‍കിയതോടെ വോയ്സ് മെസേജ് വന്നു. അപേക്ഷ സ്വീകരിച്ചുവെന്നും തിരിച്ചടവ് ശേഷി ബോധ്യപ്പെടാൻ ആദ്യം അയ്യായിരവും തുടര്‍ന്ന് ഇരുപതിനായിരവും ഗൂഗിള്‍ പേ മുഖേനെ അടയ്ക്കണമെന്നായിരുന്നു വോയ്സ് മെസേജ്.
കമ്പനിയുടെ കസ്റ്റമര്‍ കെയറില്‍ നിന്നാണെന്ന് പറഞ്ഞ് ഒരാള്‍ വിളിച്ചതോടെ വായ്പ കിട്ടുമെന്ന വിശ്വാസത്തില്‍ തുമരംപാറ സ്വദേശി രണ്ട് തവണയായി പണം ഗൂഗിള്‍ പേ വഴി അടച്ച ശേഷം ഇതിന്റെ സ്ക്രീൻ ഷോട്ട് അയച്ചുകൊടുത്തു. തുടര്‍ന്ന് യാതൊരു വിധ പ്രതികരണവുമുണ്ടായില്ല.
പല തവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമില്ലാതെ വന്നതോടെ സുഹൃത്തുക്കളെ വിവരം അറിയിച്ചു. ഇവര്‍ നടത്തിയ അന്വേഷണത്തില്‍ ഓണ്‍ലൈൻ തട്ടിപ്പാണ് നടന്നതെന്ന് വ്യക്തമാവുകയും പോലീസില്‍ പരാതി നല്കാൻ തീരുമാനിക്കുകയുമായിരുന്നു. ഇത്തരം നിരവധി ഓണ്‍ലൈൻ തട്ടിപ്പുകള്‍ വ്യാപകമാകുന്നെന്നാണ് പോലീസ് നല്കുന്ന മുന്നറിയിപ്പ്. ആപ്പ് വഴി വായ്പ നല്‍കുമെന്ന പേരില്‍ വരുന്ന സന്ദേശങ്ങള്‍ അവഗണിക്കുകയാണ് നല്ലതെന്ന് പോലീസ് പറയുന്നു.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.