കള്ളക്കേസെന്ന് തെളിഞ്ഞു'; ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ അഖിലക്കെതിരായ കേസ് അവസാനിപ്പിച്ച്‌ പൊലീസ്,

കൊച്ചി: മഹാരാജാസ് കോളജിലെ മാര്‍ക് ലിസ്റ്റ് കേസ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിനെതിരായ കള്ളക്കേസിലെ അന്വേഷണം സംസ്ഥാന പൊലീസ് അവസാനിപ്പിച്ചു.

അഖിലയ്ക്കെതിരെ തെളിവില്ലെന്ന് എറണാകുളം മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. അഖിലയെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായി ജില്ലാ ക്രൈംബ്രാഞ്ചാണ് അറിയിച്ചത്. ഗൂഢാലോചനക്കുറ്റത്തിന് അഖിലയ്ക്കെതിരെ തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ പരാതിയിലാണ് അഖില നന്ദകുമാറിനെതിരെ പൊലീസ് കേസെടുത്തിരുന്നത്. മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ ആര്‍ഷോയ്ക്കെതിരെ ഗൂഢാലോചന നടത്തിയെന്നായിരുന്നു ആരോപണം. ലൈവ് വാര്‍ത്ത റിപ്പോര്‍ട്ടിംഗിന്‍റെ പേരില്‍ റിപ്പോര്‍ക്കെതിരെ കേസെടുത്തത് വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു. 

ദേശീയ തലത്തില്‍ പോലും സംസ്ഥാന പൊലീസ് നടപടി വിമര്‍ശന വിധേയമായി. പൊലീസ് നടപടിയ്ക്കെതിരെ മാധ്യമസംഘടനകളും പൊതുസമൂഹവും രംഗത്തുവന്നിരുന്നു. കൂട്ടുപ്രതികളായിരുന്ന മഹാരാജാസ് കോളേജ് പ്രിൻസിപ്പില്‍, കെ എസ് യു നേതാക്കള്‍ എന്നിവര്‍ക്കെതിരായ അന്വേഷണം തുടരുമെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !