കോട്ടയം: പുതുപ്പള്ളിയില്‍ എൻഡിഎയ്ക്ക് എതിരായി എല്‍ഡിഎഫും യുഡിഎഫും പിണറായി ഐക്യമുന്നണിയായാണ് മത്സരിക്കുന്നതെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ.
93 ലക്ഷം റേഷൻ കാര്‍ഡുടമകളുള്ള കേരളത്തില്‍ 6 ലക്ഷം പേര്‍ക്കുമത്രമാണ് ഓണത്തിന് കിറ്റു നല്‍കിയത്. വിലക്കയറ്റം രൂക്ഷമായ ഈ സമയത്ത് ജനങ്ങള്‍ക്കിത് ബുദ്ധിമുട്ടുണ്ടാക്കി. നിയമസഭാസമ്മേളനത്തില്‍ വിലക്കയറ്റത്തേക്കുറിച്ചു പറയാൻ വി.ഡി.സതീശനും തയ്യാറായില്ല.
ഇതിനു പകരം ഏകവ്യക്തി നിയമത്തിനെതിരായി ഏകകണ്ഡമായി പ്രമേയം പാസാക്കി. നിയമസഭാ സമ്മേളനം തുടങ്ങിയ സമയത്ത് വന്ന മാസപ്പടി വിവാദത്തില്‍ ആധായനികുതി വകുപ്പിന്റ വിധി വന്നിട്ടും പ്രതിപക്ഷേ നേതാവ് ഇതിനെതിരായി ഒന്നും പറഞ്ഞില്ല.
ഈ ഒത്തുകളി തുടരാൻ ബുദ്ധിമുട്ടായതിനാല്‍ പുതുപ്പള്ളി തെരഞ്ഞെടുപ്പിന്റെ പേരില്‍ നിയമസഭാ സമ്മേളനം നിര്‍ത്തിവച്ചു. വിലക്കയറ്റത്തേക്കുറിച്ചും അഴിമതിയേക്കുറിച്ചും മിണ്ടാൻ പ്രതിപക്ഷത്തിന് താല്പര്യമില്ല.
ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന നരേന്ദ്ര മോദിസര്‍ക്കാരിന്റെ തുടര്‍ ഭരണം ഉണ്ടായാല്‍ ഇട നിലക്കാര്‍ക്ക് അടിച്ചു മാറ്റാനുള്ള സാഹചര്യം ഇല്ലാതാകും. അതിനാലാണ് അവര്‍ മോദിക്കെതിരെ ഒന്നിച്ചു നീങ്ങുന്നത്.
കിസാൻ സമ്മാൻ നിധി ഇപ്പോള്‍ കര്‍ഷകര്‍ക്ക് നേരിട്ട് അക്കൗണുകളില്‍ എത്തുന്നു. കോട്ടയം ജിലയില്‍ മാത്രം 233000 കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നു.
ജില്ലയില്‍ 2345 വീടുകളില്‍ ഉജ്വല്‍ യോജന പ്രകാരം ഗ്യാസ് കണക്ഷൻ നല്‍കി. കേരളത്തില്‍ കഴിഞ്ഞ 9 വര്‍ഷം കൊണ്ട് മൂന്നര ലക്ഷം ഗ്യാസ് കണക്ഷൻ നല്‍കി. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ കണക്ക് പ്രകാരം കോട്ടയം ജില്ലയില്‍ 1005 വീടുകള്‍ അനുവദിച്ചതില്‍ 887 വീടുകള്‍ പൂര്‍ത്തീകരിച്ചു. ഒരു ലക്ഷത്തി ആറായിരം ചേര്‍ക്ക് പുതുതായി പൈപ്പ് കണക്ഷൻ നല്കി. മാതൃവന്ദനയോജന പദ്ധതിയില്‍ 38975 പേര്‍ ഗുണഭോക്താക്കളായി സ്വച്ച് ഭാരത് പദ്ധതി പ്രകാരം 19495 ശുചി മുറികള്‍ പണിതു.
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം 50000 ത്തോളം വീട്ടുകാര്‍ക്ക് കോട്ടയം ജില്ലയില്‍ ജോലി ലഭിച്ചു. ഗ്രാമീണ സഡക്ക് യേജന പദ്ധതി പ്രകാരം 197 കിലോമീറ്റര്‍ റോഡ് പണിതു. ഇതെല്ലാം കേരള സര്‍ക്കാരിന്റെ നേട്ടമാക്കാനാണ് ശ്രമിക്കുന്നത്. കര്‍ഷകര്‍ നല്കുന്ന നെല്ലിന് വിലനല്കുന്നതിനു പകരം അവരെ കോടതി കയറ്റുന്ന സമീപനമാണ് കേരള സര്‍ക്കാരിന്റേത്.
കേന്ദ്രം വര്‍ദ്ധിപ്പിച്ച നെല്ലിന്റെ താങ്ങുവില കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. കേന്ദ്രസര്‍ക്കാര്‍ നല്കുന്ന ഗുണഫലങ്ങള്‍ ജനങ്ങള്‍ക്ക് കിട്ടുന്നത് ഇല്ലാതാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് കേരള സര്‍ക്കാര്‍ ചെയ്യുന്നത്. പ്രതിപക്ഷം ഇതിന് കൂട്ടുനില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു
ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യൻ, നോബിള്‍ മാത്യു, അശോകൻ കുളനട, മഞ്ജു പ്രദീപ്, സന്ധ്യാ ജി.നായര്‍, ജയ്മോൻ കെ.കെ അനൂപ് തുടങ്ങിയവര്‍ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.