ബ്രസീലിയ: ഒൻപത് വയസുകാരിയെ കൊന്ന് വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച അമ്മ പിടിയില്‍. 30കാരിയായ റൂത്ത് ഫ്ലോറിയാനോയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കാമുകനൊപ്പം താമസിക്കുന്നത് മകള്‍ക്ക് അംഗീകരിക്കാൻ കഴിഞ്ഞില്ലെന്നും ഇതാണ് കൊലപാതകത്തിന് കാരണമായതെന്നുമാണ് പ്രതിയുടെ മൊഴി. ഓഗസ്റ്റ് എട്ടിനും ഒൻപതിനും ഇടയിലാണ് കൃത്യം നടത്തിയതെന്നും യുവതി പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.
മയക്കുമരുന്ന് ഉപയോഗിച്ചശേഷമാണ് ഫ്ളോറിയാനോ മകളെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. പല്ല് തേച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് മകളെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയത്.
തുടര്‍ന്ന് മൃതദേഹം വെട്ടിനുറുക്കി കഷണങ്ങളാക്കി. ഇതിനായി ഇന്റര്‍നെറ്റില്‍ തിരഞ്ഞെന്നും മൃതദേഹം വെട്ടിനുറുക്കാനുള്ള എളുപ്പവഴി എന്താണെന്ന് ഇന്റര്‍നെറ്റില്‍നിന്നാണ് പ്രതി മനസിലാക്കിയതെന്നും പോലീസ് പറഞ്ഞു.
വെട്ടിനുറുക്കിയ ശരീരഭാഗങ്ങള്‍ വീട്ടിലെ ഫ്രിഡ്ജിലാണ് സൂക്ഷിച്ചിരുന്നത്. ഇതില്‍ ചില ഭാഗങ്ങള്‍ വീടിന് സമീപത്തെ അഴുക്കുചാലില്‍ ഒഴുക്കിയെന്നും മറ്റുചിലത് പാകം ചെയ്തെന്നുമാണ് പ്രതിയുടെ കുറ്റസമ്മതം. കഴിഞ്ഞദിവസം യുവതിയുടെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ ഫ്രിഡ്ജില്‍നിന്ന് ചില ശരീരഭാഗങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുമുണ്ട്. കുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ യുവതിയുടെ കാമുകന്റെ അമ്മയാണ് ആദ്യം കണ്ടെത്തിയത്. ഇതോടെയാണ് സംഭവം പുറംലോകമറിഞ്ഞതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
അതേസമയം, പോലീസിന്റെ പ്രാഥമിക ചോദ്യംചെയ്യലില്‍ കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് പ്രതി സമ്മതിച്ചിരുന്നില്ല. കാമുകനും താനും മയക്കുമരുന്ന് ഉപയോഗിച്ചശേഷം കിടന്നുറങ്ങിയെന്നും പിന്നീട് എഴുന്നേറ്റതിന് ശേഷമാണ് മകളെ മരിച്ചനിലയില്‍ കണ്ടതെന്നുമായിരുന്നു യുവതിയുടെ ആദ്യമൊഴി. മകളെ കൊലപ്പെടുത്തിയത് താനല്ലെങ്കിലും മൃതദേഹം വെട്ടിനുറുക്കി ഫ്രിഡ്ജിലാക്കിയത് താനാണെന്നും പ്രതി പറഞ്ഞിരുന്നു.
എന്നാല്‍, വിശദമായ ചോദ്യംചെയ്യലിലാണ് മകളെ കൊലപ്പെടുത്തിയതും താനാണെന്ന് യുവതി സമ്മതിച്ചത്. കാമുകനെ പരിചയപ്പെട്ടത് ഡേറ്റിങ് ആപ്പിലൂടെയാണെന്നും മകളെ കൊലപ്പെടുത്തിയ അതേസമയത്തുതന്നെ കാമുകനെ താൻ വീട്ടിലേക്ക് ക്ഷണിച്ചിരുന്നതായും പ്രതി വെളിപ്പെടുത്തി.
അതിനിടെ, ഒൻമ്പതു വയസ്സുകാരി കൊല്ലപ്പെട്ടത് ഏത് ദിവസമാണെന്ന് ഇതുവരെ പോലീസിന് സ്ഥിരീകരിക്കാനായിട്ടില്ല. ഓഗസ്റ്റ് ആറാം തീയതിയാണ് പെണ്‍കുട്ടിയുടെ ജന്മദിനം. ജന്മദിനത്തിന് മുൻപാണോ അതോ അതിന് ശേഷമാണോ പെണ്‍കുട്ടി കൊല്ലപ്പെട്ടതെന്ന് കണ്ടെത്താനായി അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.