ഇടുക്കി: വണ്ടിപ്പെരിയാര്‍ വള്ളക്കടവില്‍ അബ്ബാസ് എന്നയാളെ വീട്ടില്‍ കയറി വെട്ടികൊലപ്പെടുത്തുവൻ ശ്രമിച്ച കേസിലാണ് ഒരാളെ കൂടി വണ്ടിപ്പെരിയാര്‍ പോലീസ് പിടികൂടിയത്.
ഇയാളുടെ മൊബൈല്‍ ഫോണ്‍ സിഗ്നല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ വീട്ടില്‍ നിന്നുമായിരുന്നു ഇന്നലെ രാത്രിയില്‍ പോലീസ് ഇയാളെ പിടികൂടിയത്. പ്രതിയെ ചോദ്യം ചെയ്തതില്‍ ഇയാള്‍ കുറ്റകൃത്യത്തില്‍ പങ്കെടുത്തതായും മറ്റ് പ്രതികള്‍ അബ്ബാസിനെ ആക്രമിക്കുന്നതിന് താൻ സഹായിച്ചതായും ഇയാള്‍ പോലീസിന് മൊഴി നല്കി.
വധശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത പ്രതിയെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. വണ്ടിപ്പെരിയാര്‍ SHO ഹേമന്ദ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇതോടെ 4 പേരെയാണ് കേസില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.