കഞ്ചാവ് കൈവശമുണ്ടെന്ന സംശയത്തിൽ വീട്ടിൽ പരിശോധന; യുവാവ് പോലീസ് സ്‌റ്റേഷന് മുന്നിൽ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു,

ഇടുക്കി: കഞ്ചാവ് കൈവശമുണ്ടെന്ന സംശയത്തില്‍ പോലീസ് വീട്ടില്‍ പരിശോധന നടത്തിയതിന് പിന്നാലെ യുവാവിന്റെ ആത്മഹത്യാശ്രമം.

ഇന്ന് രാവിലെ കുമളി പോലീസ് സ്‌റ്റേഷന് മുന്നിലാണ് സംഭവം. കുമളി സ്വദേശിയായ മുനിയാണ്ടി സുരേഷ് ആണ് പോലീസ് സ്റ്റേഷന് മുന്നിലെത്തി വിഷം കഴിച്ച്‌ ജീവനൊടുക്കാൻ ശ്രമിച്ചത്.

കഞ്ചാവുക്കേസിലും മോഷണം ഉള്‍പ്പെടെയുള്ള നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് സുരേഷ്. ഇയാളുടെ വീട്ടില്‍ ഇന്ന് രാവിലെ പോലീസ് സംഘം പരിശോധന നടത്തിയിരുന്നു. 

എന്നാല്‍ പരിശോധനയില്‍ കഞ്ചാവോ മറ്റു ലഹരി വസ്തുക്കളോ കണ്ടെത്താനായില്ല. അന്വേഷണ സംഘം പരിശോധന അവസാനിപ്പിച്ച്‌ മടങ്ങിയതിന് പിന്നാലെയാണ് സുരേഷ് സ്‌റ്റേഷന് മുന്നിലെത്തി ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !