തലനാട്: വിനോദസഞ്ചാര കേന്ദ്രമായ ഇല്ലിക്കല്‍ക്കല്ലില്‍ സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമാകുന്നു. രാത്രിസമയങ്ങളില്‍ പ്രദേശത്ത് മദ്യപാനികളും മയക്കുമരുന്നു സംഘങ്ങളും താവളമാക്കിയിരിക്കുകയാണ്.
ഇവിടെ രണ്ടു ചെറിയ താത്കാലിക കടകളാണുള്ളത്. ഇവിടങ്ങളില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ എട്ടു തവണയാണു മോഷണം നടന്നത്. ഒരു തവണ ഇതിലൊരു കട കൊക്കയിലിടുകയും ചെയ്തു. കടയില്‍നിന്നു മോഷ്ടിക്കുന്ന കുപ്പികള്‍ പരിസരങ്ങളില്‍ പൊട്ടിച്ചിടുന്നത് സഞ്ചാരികള്‍ക്കു ഭീഷണിയാണ്. താഴ്ഭാഗത്തെ താമസക്കാര്‍ മലമുകളിലെ ജലസ്രോതസുകളില്‍ വെള്ളമെടുക്കുന്ന പൈപ്പ് നശിപ്പിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.
സമീപത്ത് താമസക്കാരില്ലാത്തതും പോലീസോ മറ്റു വാഹനങ്ങളോ എത്തുന്നത് ഇല്ലിക്കല്ക്കല്ലിനു രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ അറിയാമെന്നതും സാമൂഹ്യവിരുദ്ധര്‍ക്കു ഗുണകരമാകുന്നു. ഈ താത്കാലിക കടകള്‍ ഇവിടെയെത്തുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരികള്‍ക്ക് ഏറെ സഹായകരമാണ്.
സാമൂഹ്യവിരുദ്ധശല്യം കാരണം കച്ചവടം തുടരാൻ സാധിക്കുന്നില്ലെന്നു വ്യാപാരികള്‍ പറയുന്നു. ഇവരെ നിയന്ത്രിക്കാൻ പോലീസും എക്സൈസും രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്നു നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.