കോവളം:ഡിഎംഎയുമായി എത്തിയ രണ്ട് നിയമ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് പിടികൂടി. കഠിനംകുളം എ.കെ ഹൗസില്‍ അൻസീര്‍ (25) അണ്ടൂര്‍ക്കോണം അജ്മല്‍ (28), കഠിനംകുളം മുഹമ്മദ് നിഷാൻ (27) എന്നിവരെയാണ് പൂവാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ബെംഗളൂരുവില്‍ നിന്ന് തമിഴ്നാട്ടിലൂടെ മയക്കുമരുന്നുമായി ഒരു സംഘം എത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൂവാര്‍ സിഐ എല്‍ ബി പ്രവീണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധന നടത്തിയത്. കോവളം കാരോട് ബൈപ്പാസിലെ പുറുത്തിവള ജങ്ഷനില്‍ വെച്ചാണ് മയക്കുമരുന്നുമായി പ്രതികള്‍ സഞ്ചരിച്ച വാഹനം പൊലീസ് പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.