കോട്ടയത്ത് നായ്ക്കളുടെ കാവലിൽ കഞ്ചാവ് വിൽപ്പന നടത്തി പോലീസിനെ വെട്ടിച്ചു രക്ഷപെട്ട പ്രതി റോബിൻ ജോർജ് പിടിയിൽ.

കോട്ടയം :കഞ്ചാവ് വില്പനയ്ക്ക് നായ്ക്കളെ കാവൽ നിർത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്ന റോബിൻ ജോർജ് പോലീസ് പിടിയിൽ. മൂന്നു ദിവസം 4 സംഘങ്ങളായി നടത്തിയ നീണ്ട അന്വേഷണത്തിനോടുവിൽ തമിഴ്നാട്ടിൽ നിന്നുമാണ് ഇയാളെ പോലീസ് പിടികൂടിയത്.

പിതാവിനെയും ബന്ധുക്കളെയും ചോദ്യം ചെയ്തതിലൂടെ ലഭിച്ച നിർണ്ണായക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടാനായത്. കോട്ടയം കുമാരനല്ലൂരിലെ കഞ്ചാവ് കേന്ദ്രത്തിൽ പോലീസ് എത്തിയപ്പോൾ നായ്ക്കളെ അഴിച്ചുവിട്ടു പോലീസിനെ ആക്രമിച്ച കേസിലെ പ്രതിയാണ് റോബിൻ.

അവിടെ നിന്നും പ്രതി രക്ഷപെട്ടുവെങ്കിലും 18 കിലോ കഞ്ചാവ് കണ്ടെടുത്തിരുന്നു. പരിശീലനത്തിലൂടെ അത്യാക്രമണശേഷി നേടിയെടുത്ത 13 നായ്ക്കളെയാണ് കഞ്ചാവ് വില്പന കേന്ദ്രത്തിൽ കണ്ടെത്താനായത്.

കഞ്ചാവ് വില്പനകേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ട പ്രതി പിന്നീട് സ്വന്തം താമസസ്ഥലമായ കോട്ടയത്തെ കോശമറ്റം കോളനിയിൽ എത്തിയിരുന്നുവെങ്കിലും പോലീസെത്തിയപ്പോൾ അവിടെ നിന്നും വീണ്ടും രക്ഷപ്പെടുകയായിരുന്നു.

തുടർന്നുള്ള അന്വേഷണത്തിനൊടുവിലാണ് ഇയാളെ തമിഴ്നാട്ടിൽ നിന്നും കണ്ടെത്തിയത്. പ്രതിയെ കോട്ടയത്തെത്തിച്ച് ഗാന്ധിനഗർ പോലീസ് ചോദ്യം ചെയ്യുന്നു. ഇന്ന് 11ന് കുമാരനല്ലൂരിൽ തെളിവെടുപ്പ് നടത്താനായി എത്തിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !