ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സില്‍ ആദ്യ മെഡല്‍ സ്വന്തമാക്കി ഇന്ത്യ

ഹാങ്ചോ: ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സില്‍ ആദ്യ മെഡല്‍ സ്വന്തമാക്കി ഇന്ത്യ. വനിതകളുടെ ഷോട്ട് പുട്ട് മത്സരത്തിൽ കിരണ്‍ ബലിയന്‍ ഇന്ത്യയ്ക്കായി വെങ്കല മെഡല്‍ സ്വന്തമാക്കി.

17.36 മീറ്റര്‍ എറിഞ്ഞാണ് 24-കാരിയായ കിരണ്‍ വെങ്കലം സ്വന്തമാക്കിയിരിക്കുന്നത്. ഈ ഇനത്തില്‍ 72 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യ മെഡല്‍ നേടുന്നത്. ഇതോടെ എട്ട് സ്വര്‍ണവും 12 വെള്ളിയും 13 വെങ്കലവുമടക്കം ഇന്ത്യയുടെ മെഡല്‍ നേട്ടം 33 ആയി. മെഡല്‍ പട്ടികയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ.

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ‘നല്ല വെള്ളിയാഴ്ച’. ആറാം ദിനത്തിൽ രണ്ടു സ്വർണവും നാലു വെള്ളിയും രണ്ട് വെങ്കലവും ഉൾപ്പെടെ എട്ട് മെഡലുകളാണ് ഇന്ത്യ നേടിയത്. അഞ്ച് മെഡലുകളും ഷൂട്ടിങ് വിഭാഗത്തിലാണ്.

10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ പതിനേഴുകാരി പലക് ഗുലിയയും പുരുഷന്മാരുടെ 50 മീറ്റർ റൈഫിൾ 3പി ടീമിനത്തിൽ ഐശ്വരി പ്രതാപ് സിങ് തോമർ, സ്വപ്‌നിൽ കുശാലെ, അഖിൽ ഷിയോറൻ സഖ്യവുമാണ് സ്വർണം നേടിയത്.

10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ പതിനെട്ടുകാരി ഇഷ സിങ് വെള്ളി നേടി. 10 മീറ്റർ‌ എയർ പിസ്റ്റൾ വനിതാ ടീമിനത്തിലും വെള്ളി മെഡലുണ്ട്. 50 മീറ്റർ റൈഫിൽ 3പിയിൽ ഐശ്വരി പ്രതാപ് സിങ് തോമർ വെള്ളി മെഡൽ നേടി.

ടെന്നിസ് പുരുഷ ഡബിൾസിലും ഇന്ത്യയ്ക്ക് വെള്ളി. രാംകുമാർ രാമാനാഥൻ, സാകേത് മയ്‌നേനി സഖ്യം ഫൈനലിൽ തോൽവി വഴങ്ങി. സ്ക്വാഷ് വനിതാ ടീം ഇനത്തിൽ സെമിഫൈനലിൽ ഹോങ്കോങ്ങിനോട് പരാജയപ്പെട്ട ഇന്ത്യയ്ക്ക് വെങ്കലം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !