പൊതുവേ മിക്കവരും കഴിക്കാൻ ആഗ്രഹിക്കാത്ത പച്ചക്കറിയാണ് പാവയ്ക്ക. കയ്പ് തന്നെയാണ് ഇതിനുള്ള പ്രധാന കാരണം. എന്നാല്‍ കയ്പ് കൊണ്ട് പാവയ്ക്ക മാറ്റിവെയ്ക്കരുത്.കാരണം എത്രയൊക്കെ കയ്പുണ്ടെങ്കിലും പാവയ്ക്കയുടെ ആരോഗ്യഗുണങ്ങള്‍ നിരവധിയാണ്.
മുഖക്കുരു അകറ്റുന്നതിനോടൊപ്പം ചര്‍മത്തിലെ പാടുകള്‍ ഇല്ലാതാക്കുന്നതിനും ഇത് സഹായിക്കും. കൂടാതെ അകാലവാര്‍ധക്യം തടയാനും ഇത് കഴിക്കുന്നത് നല്ലതാണ്.തിളങ്ങുന്ന, ആരോഗ്യമുള്ള ചര്‍മം സ്വന്തമാക്കാൻ പാവയ്ക്ക ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതി.
പാവയ്ക്ക ജ്യൂസിന്റെ ആന്റി ഇൻഫ്‌ലമേറ്ററി ഗുണങ്ങള്‍ രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നു. അങ്ങനെ ഹൃദ്രോഗം, പക്ഷാഘാതം ഇവയ്ക്കുള്ള സാധ്യതയും കുറയുന്നു.പ്രത്യേകിച്ച് പ്രമേഹമുള്ളവര്‍ കഴിച്ചിരിക്കേണ്ട പച്ചക്കറിയാണിത്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വാഭാവികമായി കുറയ്ക്കുന്നതിനോടൊപ്പം ഇതിലുള്ള ഫൈബര്‍ കാര്‍ബോഹൈഡ്രേറ്റിന്റെ ദഹനത്തെയും ആഗിരണത്തെയും മന്ദഗതിയിലാക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഗുണകരമാകും.കലോറി കുറഞ്ഞ ഭക്ഷണമാണ് പാവയ്ക്ക.
ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്ന ആളുകള്‍ക്ക് മികച്ചൊരു ഭക്ഷണമാണിത്. കാരണം ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.പാവയ്ക്കയില്‍ അടങ്ങിരിക്കുന്ന നാരുകള്‍ ദഹനം മെച്ചപ്പെട്ടതാക്കുന്നു. ഇത് മലബന്ധം ഇല്ലാതാക്കാൻ സഹായിക്കും.വയറിന്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെട്ടതാക്കാൻ ഇത് സഹായിക്കുന്നു.ആന്റിഓക്സിഡന്റായ വിറ്റാമിൻ സി ഉള്‍പ്പെടെയുള്ള വിറ്റാമിനുകളുടെ മികച്ച സ്രോതസ് കൂടിയാണിത്.
രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താനും ഈ ആന്റിഓക്സിഡന്റുകള്‍ സഹായിക്കുന്നു.ഹൃദയാരോഗ്യം നിലനിര്‍ത്താൻ ആവശ്യമായ പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങിയ പ്രധാന സംയുക്തങ്ങള്‍ പാവയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. ഈ ധാതുക്കള്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഹൃദ്രോഗം, സ്‌ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.