തീക്കോയി:. തീക്കോയി ഗ്രാമപഞ്ചായത്ത് മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി ഒക്ടോബർ 1,2 തീയതികളിൽ ശുചീകരണപ്രവർത്തനങ്ങൾ നടത്തും.
ഒക്ടോബർ 1 ന് രാവിലെ 10 മണി മുതൽ 11 മണി വരെ ഒരു മണിക്കൂർ എല്ലാ വാർഡിലെയും പ്രധാന കേന്ദ്രങ്ങളിലാണ് ശുചീകരണ ജോലികൾ നടക്കുന്നത് . ശുചിത്വ പ്രതിജ്ഞയോടെയാണ് പ്രവർത്തനങ്ങൾക്ക് തുടക്കമാകുന്നത്.ജനപ്രതിനിധികൾ , കുടുംബശ്രീ പ്രവർത്തകർ , തൊഴിലുറപ്പ് പ്രവർത്തകർ ,ആശ വർക്കേഴ്സ് ,അങ്കണവാടി ജീവനക്കാർ, ഹരിതകർമസേന അംഗങ്ങൾ, സന്നദ്ധസംഘടനകൾ , സ്കൂൾ NSS അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ പൊതുജന പങ്കാളിത്തതോടെയാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.
ഒക്ടോബർ 2ന് സമ്പൂർണ്ണ ശുചിത്വദിനമായി ആചാരിക്കുമെന്നും പ്രസിഡന്റ് കെ സി ജെയിംസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.