താനൂര്‍ ബോട്ടപകടം: സ്വമേധയാ പരിഗണിക്കുന്ന ഹര്‍ജി മാറ്റി,

കൊച്ചി: താനൂര്‍ ബോട്ടപകടത്തെത്തുടര്‍ന്ന് ഹൈക്കോടതി സ്വമേധയാ പരിഗണിക്കുന്ന ഹര്‍ജി ഒക്ടോബര്‍ 26ലേക്കു മാറ്റി. ചീഫ് ജസ്റ്റീസ് ആശിഷ് ജെ. ദേശായി, ജസ്റ്റീസ് വി.ജി. അരുണ്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

മേയ് ഏഴിനാണ് മലപ്പുറം താനൂരില്‍ ബോട്ട് മറിഞ്ഞു കുട്ടികള്‍ ഉള്‍പ്പെടെ 22 പേര്‍ മരിച്ചത്. സംഭവത്തില്‍ സമഗ്ര റിപ്പോര്‍ട്ട് തയാറാക്കി നല്‍കാന്‍ നേരത്തെ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. 

എന്നാല്‍ മുൻപ് നടന്ന ദുരന്തങ്ങളില്‍ സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടുകളിലെ ശുപാര്‍ശകള്‍ നടപ്പാക്കാത്ത സാഹചര്യത്തില്‍ ദുരന്തങ്ങള്‍ ഇനിയും ആവര്‍ത്തിക്കുമെന്ന് ഹര്‍ജിയില്‍ കക്ഷി ചേര്‍ന്ന അഡ്വ. വിന്‍സെന്‍റ് പാനിക്കുളങ്ങര ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

തുടര്‍ന്ന് മുന്‍ അന്വേഷണ റിപ്പോര്‍ട്ടുകളില്‍ സ്വീകരിച്ച നടപടിയടക്കം വിശദീകരിക്കാനും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !