കാനഡയിലെ ഭീകര ഗ്രൂപ്പുകളുമായി ബന്ധം; 43പേരുടെ പട്ടിക പുറത്തുവിട്ട് എന്‍ഐഎ,

ഡല്‍ഹി: ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായതിനിടെ കാനഡയിലെ ഭീകര ഗ്രൂപ്പുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരുടെ വിവരങ്ങള്‍ പുറത്തുവിട്ട് എന്‍ഐഎ.

ഭീകരസംഘങ്ങളുമായും ഗ്യാങ്സ്റ്റര്‍ ഗ്രൂപ്പുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന 43 പേരുടെ വിവരങ്ങളാണ് ബുധനാഴ്ച പുറത്തുവിട്ടത്. ലോറന്‍സ് ബിഷ്‌ണോയി, ജസ്ദീപ് സിങ്, കല ജതേരി, വിരേന്ദര്‍ പ്രതാപ്, ജോഗീന്ദര്‍ സിങ് എന്നിവരുള്‍പ്പെടെയുള്ളവര്‍ പട്ടികയിലുണ്ട്.

ഇവരുടെ സ്വത്തുക്കളെക്കുറിച്ചും വസ്തുവകകളെക്കുറിച്ചുമുള്ള വിവരങ്ങള്‍ കൈമാറണമെന്ന് ജനങ്ങളോട് എന്‍ഐഎ ആവശ്യപ്പെട്ടു. ഇവര്‍ നേരിട്ട് നടത്തുന്ന സ്ഥാപനങ്ങള്‍, വ്യവസായം, മറ്റ് ആസ്തികള്‍, സുഹൃത്തുക്കളും ബന്ധുക്കളും വഴി നിയന്ത്രിക്കുന്ന വ്യവസായങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാനാണ് നിര്‍ദേശം. വിവരങ്ങള്‍ കൈമാറാനുള്ള വാട്‌സാപ് നമ്ബറും നല്‍കിയിട്ടുണ്ട്

കാനഡയുമായി നയതന്ത്ര ബന്ധം വഷളായതിന് പിന്നാലെ അവിടുത്തെ ഇന്ത്യന്‍ പൗരന്‍മാരോടും വിദ്യാര്‍ത്ഥികളോടും അതീവ ജാഗ്രത പുലര്‍ത്താന്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നിര്‍ദേശിച്ചിരുന്നു. കാനഡയില്‍ വര്‍ധിച്ചുവരുന്ന ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത്, അവിടെയുള്ള ഇന്ത്യന്‍ പൗരന്‍മാരും അവിടേക്കു യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നവരും അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !