ബ്രഡിനൊപ്പമോ അല്ലാതെയോ പീനട്ട് ബട്ടര്‍ കഴിക്കാറുണ്ടല്ലോ. പീനട്ട് ബട്ടറിന്റെ ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയാണെന്ന് പലരും അറിയാതെ പോകുന്നു.
മഗ്നീഷ്യം, വിറ്റാമിൻ ബി, വിറ്റാമിൻ ഇ തുടങ്ങിയ അവശ്യ ആന്റിഓക്സിഡന്റുകളുടെ മികച്ച ഉറവിടമാണ് പീനട്ട് ബട്ടര്‍.വിശപ്പ് കുറയ്ക്കുന്നതില്‍ പീനട്ട് ബട്ടര്‍ ഒരു വലിയ പങ്ക് വഹിക്കുന്നു. ഇത് ഭക്ഷണം കഴിക്കാനുള്ള ആഗ്രഹം കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
നിലക്കടലയിലെ ആന്റിഓക്സിഡന്റായ റെസ്വെറാട്രോള്‍ ഹൃദയധമനികളുടെ വീക്കം കുറയ്ക്കുകയും രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും രക്തക്കുഴലുകള്‍ക്ക് അയവ് വരുത്തുകയും ചെയ്യുന്നു. ധമനികള്‍ക്കും കൊറോണറി ആര്‍ട്ടറി രോഗങ്ങള്‍ക്കും കാരണമാകുന്ന എല്‍ഡിഎല്‍ ഓക്സിഡേഷൻ കുറയ്ക്കുകയും ചെയ്യുന്നു.
പ്രോട്ടീന്റെ കലവറയാണ് പീനട്ട് ബട്ടര്‍. 100 ഗ്രാം പീനട്ട് ബട്ടറില്‍ 25 മുതല്‍ 30 ഗ്രാം വരെ പ്രോട്ടീൻ ഉണ്ട്. കൊളസ്ട്രോള്‍ കുറയ്ക്കുന്നു ജേണല്‍ ഓഫ് ഫുഡ് സയൻസ് ആൻഡ് ടെക്നോളജിയില്‍ 2016 ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച് പീനട്ട് ബട്ടറിന് കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള കഴിവുണ്ട്.
പോളി അണ്‍സാച്ചുറേറ്റഡ്, മോണോ അണ്‍സാച്ചുറേറ്റഡ് ഫ്ളാറ്റുകള്‍ ഇതിലുണ്ട്. ഇവ പൂരിത കൊഴുപ്പുകള്‍ അല്ലാത്തതിനാല്‍ ഹൃദയത്തിനും നല്ലതാണ്. പീനട്ട് ബട്ടറിലടങ്ങിയ അപൂരിത കൊഴുപ്പുകള്‍ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കുന്നു.
പീനട്ട് ബട്ടറില്‍ കുറഞ്ഞ അളവില്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. പക്ഷേ അവശ്യമായ പ്രോട്ടീനും കൊഴുപ്പും ഉണ്ട്. കൂടാതെ, ഇതില്‍ പഞ്ചസാരയുടെ ചേരുവകളൊന്നും ഇല്ല. ഇതിന് 13 ജിഐ മൂല്യമുണ്ട്, ഇത് കുറഞ്ഞ ജിഐ ഭക്ഷണമാക്കി മാറ്റുന്നു. കുറഞ്ഞ മഗ്നീഷ്യം അളവ് എല്ലായ്പ്പോഴും ടൈപ്പ് 2 പ്രമേഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. രാവിലെ പീനട്ട് ബട്ടര്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കും.
മഗ്നീഷ്യം, വിറ്റാമിൻ ബി, വിറ്റാമിൻ ഇ തുടങ്ങിയ അവശ്യ ആന്റിഓക്സിഡന്റുകളുടെ മികച്ച ഉറവിടമാണ് പീനട്ട് ബട്ടര്‍. ഈ പോഷകങ്ങള്‍ കോശങ്ങളുടെ കേടുപാടുകള്‍ തടയുകയും നന്നാക്കുകയും ചെയ്യുന്നു. കൂടാതെ, നിലക്കടല ക്യാൻസര്‍ പോലുള്ള വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.