കോഴിക്കോട്: നടൻ ഫഹദ് ഫാസിലിന് പിന്നാലെ ടൂറിസം വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച് ജയറാമും. വ്യക്തമായ കാഴ്ചപ്പാടോടെയാണ് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ പ്രവര്‍ത്തനങ്ങളെന്ന് ജയറാം പറഞ്ഞു.
സിനിമാ ടൂറിസം, വാട്ടര്‍ ടൂറിസം, ഹെലി ടൂറിസം, കാരവൻ ടൂറിസം തുടങ്ങി നിരവധി ആശയങ്ങള്‍ നടപ്പാക്കാൻ മന്ത്രി ശ്രമിക്കുന്നുണ്ട്. കാര്യങ്ങള്‍ നിരവധി പേരോട് ചോദിച്ച് മനസ്സിലാക്കിയാണ് അദ്ദേഹം നടപ്പിലാക്കുന്നത്. സിനിമാ ടൂറിസവുമായി ബന്ധപ്പെട്ട നടത്തിയ ചര്‍ച്ചകള്‍ ക്രിയാത്മകമായിരുന്നു.
ടൈം മാഗസിൻ ഉള്‍പ്പെടെയുള്ള രാജ്യാന്തര പ്രസിദ്ധീകരണങ്ങള്‍ കേരളത്തെ മികച്ച ടൂറിസം കേന്ദ്രങ്ങളിലൊന്നായി ഉയര്‍ത്തിക്കാട്ടിയത് ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഫലമാണെന്നും ജയറാം ചൂണ്ടിക്കാട്ടി. ഏഴുവേദികളിലായി മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന ഓണാഘോഷപരിപാടി സംഘടിപ്പിച്ചതിനെയും ജയറാം അഭിനന്ദിച്ചു
ടൂറിസം മേഖലയിലുണ്ടായ വളര്‍ച്ച മലയാളസിനിമയ്ക്ക് വലിയ ഗുണം ചെയ്തിട്ടുണ്ടെന്ന് സംസ്ഥാനതല ഓണം വാരാഘോഷത്തിനെത്തിയ ഫഹദ് ഫാസിലും അഭിപ്രായപ്പെട്ടിരുന്നു. മഹേഷിന്റെ പ്രതികാരം, കുമ്ബളങ്ങി നൈറ്റ്സ് തുടങ്ങിയ സിനിമകള്‍ പ്രയോജനപ്പെടുത്തിയത് ടൂറിസം മേഖല തുറന്ന സാധ്യകളാണെന്നായിരുന്നു ഫഹദിന്റെ അഭിപ്രായം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.