നിപയിൽ ആശ്വാസം: നാലു ദിവസമായി പോസിറ്റീവ് കേസുകളില്ല, ചികിത്സയിലുള്ള കുട്ടിയുടെ നില മെച്ചപ്പെടുന്നു

കോഴിക്കോട്: കഴിഞ്ഞ നാലു ദിവസമായി പുതിയ നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടികല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ചികിത്സയിലുള്ള ഒൻപത് വയസ്സുകാരന്റെ നില മെച്ചപ്പെട്ടു വരുന്നുവെന്നും മന്ത്രി അറിയിച്ചു.

ചികിത്സയിലുള്ള മറ്റു മൂന്നു പേര്‍ക്കും കാര്യമായ രോഗലക്ഷണങ്ങളില്ലെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ഇതുവരെ പരിശോധിച്ച 323 സാമ്പിളുകളില്‍ 317 എണ്ണവും നെഗറ്റീവാണ്. ആറെണ്ണമാണ് പോസിറ്റീവ്. 994 പേരാണ് നിലവില്‍ ഐസോലേഷനിലുള്ളത്. ആദ്യ കേസിന്റെ സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ 21 ദിവസം ക്വാറന്റെയ്ൻ പൂര്‍ത്തിയാക്കിയതിനാല്‍ അവരെ ഐസൊലേഷനില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 11 പേര്‍ മെഡിക്കല്‍ കോളേജില്‍ ഐസോലേഷനിലുണ്ട്. അവര്‍ക്ക് പോസിറ്റീവായ വ്യക്തികളുമായി നേരിട്ട് സമ്പര്‍ക്കമില്ല. ഇവരെല്ലാം നെഗറ്റീവാണ്.

രോഗവ്യാപനം തടയാൻ സാധിച്ചിട്ടുണ്ട്. എന്നാല്‍ പൂര്‍ണമായും ആശ്വസിക്കാനുള്ള ഘട്ടമായിട്ടില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !