ആലപ്പുഴ: സിപിഐഎം വിട്ടുവന്നവര്‍ക്ക് കുട്ടനാട്ടില്‍ സിപിഐ അംഗത്വത്തിന് അംഗീകാരം. ഇവര്‍ക്ക് അംഗീകാരം നല്‍കിയത് പാര്‍ട്ടി ജില്ലാ കൗണ്‍സിലാണ്.
സിപിഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗമായ മന്ത്രി പി. പ്രസാദിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ആലപ്പുഴ ജില്ലാ കൗണ്‍സില്‍ യോഗത്തിലാണ് അംഗത്വത്തിന് അംഗീകാരം നല്കാൻ തീരുമാനം ഉണ്ടായത്.166 പേര്‍ക്ക് പൂര്‍ണ അംഗത്വവും 56 പേര്‍ക്ക് കാൻഡിഡേറ്റ് അംഗത്വവും നല്കുന്നതില് അംഗീകാരമായി. രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ്, 5 പഞ്ചായത്ത് അംഗങ്ങള്‍ രണ്ട് ഏരിയ കമ്മിറ്റി അംഗങ്ങള്‍, 19 എല്‍സി അംഗങ്ങള്‍, ഏഴ് ബ്രാഞ്ച് സെക്രട്ടറിമാര്‍, പോഷക സംഘടനയുടെ സംസ്ഥാന നേതാക്കള്‍ എന്നിവരടക്കമുള്ളവരാണ് സിപിഐഎം വിട്ടത്.
ഇവരുടെ അംഗത്വ പ്രഖ്യാപനം പിന്നീട് നടത്തും. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ശേഷം ഔദ്യോഗിക പ്രഖ്യാപനം മതിയെന്നാണ് നിര്‍ദ്ദേശം,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.