മഞ്ഞള്‍ എല്ലായ്പ്പോഴും ഭക്ഷണത്തിലും ചര്‍മ്മ സംരക്ഷണത്തിലും പ്രധാന പങ്കാണ് വഹിക്കുന്നത്. ആന്റിഓക്‌സിഡന്റുകള്‍, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ വിറ്റാമിൻ സി എന്നിവ മഞ്ഞളില്‍ അടങ്ങിയിരിക്കുന്നു.
മഞ്ഞളിന് ധാരാളം ഔഷധഗുണങ്ങളുണ്ട്. മാത്രമല്ല പല രോഗങ്ങളെ ചെറുക്കാൻ സഹായിക്കുകയും ചെയ്യും. അതോടൊപ്പം, ശരീരത്തിലെ വിഷവസ്തുക്കളെ നീക്കം ചെയ്യാനും ശരീരത്തെ പുനരുജ്ജീവിപ്പിക്കാനും മഞ്ഞള്‍ വെള്ളം പ്രകൃതിദത്ത ഡിറ്റോക്സായി പ്രവര്‍ത്തിക്കുന്നു.
95 ശതമാനം കുര്‍ക്കുമിൻ (മഞ്ഞളില്‍ കാണപ്പെടുന്ന സംയുക്തം) അടങ്ങിയ 800 മില്ലിഗ്രാം സപ്ലിമെന്റും ആരോഗ്യകരമായ ഭക്ഷണക്രമവും പിന്തുടര്‍ന്ന അമിതഭാരമുള്ളവരില്‍ ബോഡി മാസ് ഇൻഡക്‌സില്‍ 2 ശതമാനം വരെ കുറഞ്ഞതായി കണ്ടെത്തിയതായി യൂറോപ്യൻ റിവ്യൂ ഫോര്‍ മെഡിക്കല്‍ ആൻഡ് ഫാര്‍മക്കോളജിക്കല്‍ സയൻസില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
മഞ്ഞള്‍ ദഹന സംബന്ധമായ പ്രശ്നങ്ങള്‍ അകറ്റുന്നതിന് സഹായിക്കുന്നു. മാത്രമല്ല, വയറുവേദനയുടെ ലക്ഷണങ്ങള്‍ കുറയ്ക്കുന്നതിനും മഞ്ഞള്‍ സഹായിക്കുന്നു. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കൂടുന്നതുകൊണ്ടാണ് ഹൃദയ രോഗങ്ങള്‍ ഉണ്ടാകുന്നത്. മഞ്ഞള്‍ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും രക്തക്കുഴലുകളുടെ പാളി മെച്ചപ്പെടുത്തുന്നതിനും സഹായകമാണെന്ന് ഫിസിക്കോ ഡയറ്റ് ക്ലിനിക്കിലെ ഡയറ്റീഷ്യൻ വിധി ചൗള പറഞ്ഞു.
രാവിലെ ചൂടുള്ള ഒരു ഗ്ലാസ് മഞ്ഞള്‍ വെള്ളം കുടിക്കുന്നത് ശരീരത്തിലെ വീക്കം ചെറുക്കാൻ സഹായിക്കും. മഞ്ഞളിലെ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസിന്റെയും വിട്ടുമാറാത്ത കോശജ്വലന രോഗത്തിൻറെയും ലക്ഷണങ്ങളെ ചെറുക്കാൻ സഹായിക്കുന്നു.
മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ കോശങ്ങളെ കേടുപാടുകളില്‍ നിന്ന് സഹായിക്കുകയും ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുകയും പ്രായമാകല്‍ പ്രക്രിയയെ മന്ദഗതിയിലാക്കുകയും ചെയ്യുന്നു. മഞ്ഞള്‍ വെള്ളം ചര്‍മ്മത്തെ കൂടുതല്‍ തിളക്കമുള്ളതും ആരോഗ്യകരവുമാക്കുന്നു. മഞ്ഞളിന് ആന്റിഓക്‌സിഡന്റുകള്‍, ആൻറി-ഇൻഫ്ലമേറ്ററി, ആന്റി ബാക്ടീരിയല്‍, ആന്റി വൈറല്‍ ഗുണങ്ങളുണ്ട്. അത് കൊണ്ട് തന്നെ പ്രതിരോധശേഷി കൂട്ടാനും മികച്ചൊരു പാനീയമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.