ആഗ്ര: പെണ്‍കുട്ടിയെ ശല്യം ചെയ്തതിന് പൊലീസ് സബ് ഇൻസ്പെക്ടറെ തൂണില്‍ കെട്ടിയിട്ട് നഗ്നനാക്കി മര്‍ദിച്ചു.
ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം.മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സന്ദീപ് കുമാര്‍ എന്ന പൊലീസുകാരനാണ് മര്‍ദനമേറ്റത്.ഞായറാഴ്ച രാത്രി ബര്‍ഹാൻ പൊലീസ് സ്റ്റേഷൻ പരിധിയിലെ തിഹയ്യ ഗ്രാമത്തിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന സന്ദീപ് കുമാര്‍ മേല്‍ക്കൂരയിലൂടെ ചാടി വീടിനുള്ളില്‍ കയറി. വീട്ടിലുണ്ടായിരുന്ന പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ തുടങ്ങി.
പെണ്‍കുട്ടി ഒച്ച വച്ചതിനെ തുടര്‍ന്ന് വീട്ടുകാരെത്തി സന്ദീപിനെ കയ്യോടെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ ഗ്രാമവാസികളെ വിളിച്ചുവരുത്തുകയും രോഷാകുലരായ നാട്ടുകാര്‍ സന്ദീപ് കുമാറിനെ നഗ്നനാക്കി തൂണില്‍ കെട്ടിയിടുകയും ചെയ്തു. ആള്‍ക്കൂട്ടം മര്‍ദ്ദിക്കുകയും ചെയ്തു. പൊലീസെത്തിയാണ് പ്രതിയെ രക്ഷപ്പെടുത്തിയത്.
ദൃശ്യങ്ങൾ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് സന്ദീപ് കുമാറിനെ സസ്പെൻഡ് ചെയ്യുകയും വകുപ്പുതല അന്വേഷണം ആരംഭിക്കുകയും ചെയ്തു.പൊലീസ് ഉദ്യോഗസ്ഥനെതിരെ ബലാത്സംഗത്തിന് കേസെടുത്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.