അറിയുമോ തക്കാളി അടങ്ങിയിട്ടുള്ള ഭക്ഷണക്രമം പാന്‍ക്രിയാറ്റിക് കാന്‍സര്‍ സാധ്യത കുറയ്ക്കുന്നു,

വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, വിറ്റാമിന്‍ ബി 6, ഫോളേറ്റ്, തയമിന്‍ പൊട്ടാസ്യം, മാംഗനീസ്, മഗ്‌നീഷ്യം, ഫോസ്ഫറസ്, ചെമ്ബ്, നാരുകള്‍, പ്രോട്ടീന്‍, ജൈവ സംയുക്തങ്ങളായ ലൈക്കോപീന്‍ എന്നിങ്ങനെ പോഷക കലവറയാണ് തക്കാളി.

സാലഡായി തക്കാളി കഴിക്കണം എന്ന് പറയുമ്പോൾ ആരും അത്ര കാര്യമാക്കാറില്ല.പക്ഷെ തക്കാളി ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം.കറികളില്‍ നിന്നും തക്കാളിയുടെ തൊലി നീക്കം ചെയ്യുന്നവര്‍ അറിയുക . ലൈക്കോപീന്‍ എന്നത് തക്കാളിയില്‍ വളരെയധികം കാണുന്ന ഒരു കരോറ്റെനോയിഡ് ആണ്.തക്കാളിയുടെ തൊലിയിലാണ് ഇത് അധികവും ഉള്ളത്. തക്കാളിയുടെ ചുവപ്പുനിറം കൂടുന്നതനുസരിച്ച്‌ ലൈക്കോപീന്‍ അളവും അധികമായിരിക്കും എന്നാണ് കണക്ക്.

ലൈക്കോപീന്‍ എന്നത് നമ്മുടെ രക്തക്കുഴലുകള്‍ ആന്തരിക പാളിയില്‍ അവ സംരക്ഷിക്കുകയും രക്തം കട്ടപിടിക്കുന്നതിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.ലൈക്കോപീന്‍, ബീറ്റാ കരോട്ടിന്‍ എന്നിവയുടെ കുറവ് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്നു എന്നതാണ്.

യൂണിവേഴ്‌സിറ്റി ഓഫ് മോണ്‍ട്രിയല്‍ നടത്തിയ പഠനമനുസരിച്ച്‌, തക്കാളി അടങ്ങിയിട്ടുള്ള ഭക്ഷണക്രമം പാന്‍ക്രിയാറ്റിക് കാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു എന്നതാണ്. ദഹന പ്രശ്‌നങ്ങളെ പ്രതിരോധിക്കാന്‍ ദിവസേന തക്കാളി കഴിക്കുന്നത് നല്ലതാണ്. തക്കാളിയില്‍ വളരെയധികം നാരുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് മലബന്ധം, വയറിളക്കം എന്നിവ പ്രതിരോധിക്കാന്‍ ഉത്തമമാണ്.

എന്നാല്‍ വയര്‍ സംബന്ധമായ അസുഖമുള്ളവരും രക്തസമ്മര്‍ദ നിയന്ത്രണത്തിന് മരുന്ന് കഴിക്കുന്നവരും ഡോക്ടറുടെ അനുവാദത്തോടെ മാത്രം തക്കാളി ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുക.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !