ജയ്പുര്‍: രാജസ്ഥാനില്‍ 21-വയസുള്ള ഗോത്രവര്‍ഗ വിഭാഗക്കാരിയെ ക്രൂരമായി മര്‍ദിച്ചശേഷം ഭര്‍ത്താവും ബന്ധുക്കളുംചേര്‍ന്ന് നഗ്നയാക്കി നടത്തി.
പ്രതാപ്ഗഢ് ജില്ലയില്‍ വ്യാഴാഴ്ച നടന്ന സംഭവത്തിന്റെ നടുക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. യുവതി സഹായം അഭ്യര്‍ഥിച്ച് നിലവിളിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് യുവതിയുടെ ഭര്‍ത്താവാണ് ക്രൂരത കാട്ടിയതെന്ന് പോലീസ് പറഞ്ഞു.സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവടക്കം മൂന്നുപേര്‍ അറസ്റ്റിലായിട്ടുണ്ട്. പോലീസ് പിടികൂടാനെത്തിയപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിക്കവെ പരിക്കേറ്റ പ്രതികള്‍ നിലവില്‍ ചികിത്സയിലാണ്.
ഏഴുപേരെ നിലവില്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കൂടുതല്‍ പേരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് പോലീസ് നല്കുന്ന വിവരം. വിവാഹിതയായ യുവതി മറ്റൊരാള്‍ക്കൊപ്പം താമസിക്കുന്നതില്‍ രോഷാകുലരായ ഭര്‍ത്താവിന്റെ ബന്ധുക്കളായ സ്ത്രീകള്‍-
അവരെ സ്വന്തം ഗ്രാമത്തിലേക്ക് ബലമായി കൂട്ടിക്കൊണ്ടുവരികയും അവിടെവച്ച് മര്‍ദിക്കുകയും നഗ്നയാക്കി നടത്തുകയും ചെയ്തുവെന്ന് രാജസ്ഥാന് ഡി.ജി.പി. ഉമേഷ് മിശ്ര പറഞ്ഞു. സംഭവത്തെപ്പറ്റി അന്വേഷിക്കുന്നതിനും കുറ്റവാളികളെ പിടികൂടുന്നതിനും വേണ്ടി ആറ് സംഘങ്ങള്‍ പോലീസ് രൂപവത്കരിച്ചിട്ടുണ്ട്.
സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ബിജെപി എം.പി ഗജേന്ദ്ര സിങ് ശെഖാവത്തും രംഗത്തെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗഹ്ലോതിന്റെ രാജി ആവശ്യപ്പെടുകയും സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന നിലപാട് സ്വീകരിക്കുകയും ചെയ്യുമോ എന്ന് അദ്ദേഹം ചോദിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.