തിരുവനന്തപുരം : നാല് വയസുകാരനായ മകനേയും കൊണ്ട് കഴിഞ്ഞദിവസം കിണറ്റിൽ ചാടിയ യുവതിക്കതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.
ആറ്റിങ്ങൽ മാമം സ്വദേശിനി രമ്യയ്‌ക്കെതിരെയാണ് പോലീസ് കേസെടുത്തത്. വെള്ളിയാഴ്ച രാവിലെയാണ് രമ്യ മകൻ അഭിദേവിന്റെ കൈപിടിച്ച് കിണറ്റിലേക്ക് ചാടിയത്. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അഭിദേവിന്റെ ജീവൻ രക്ഷിക്കാനായില്ല.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രമ്യ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. കുടുംബ വഴക്കിനെ തുടർന്ന് മൂത്ത കുട്ടിയുടേയും ഇളയ കുട്ടിയുടേയും കൈപിടിച്ചാണ് രമ്യ കിണറിലേക്ക് ചാടിയത്.എന്നാൽ മൂത്തകുട്ടി കുതറി മാറിയതിനാൽ കിണറ്റിൽ വീണില്ല. തുടർന്ന് കുട്ടി ബഹളംവെച്ചതിനെ തുടർന്ന് ഓടിയെത്തിയ സമീപവാസികൾ അറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി രമ്യയേയും കുട്ടിയേയും പുറത്തെടുക്കുകയായിരുന്നു.
ആറ്റിങ്ങലിൽ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയാണ് രമ്യ. കുടുംബ വഴക്കിനെ തുടർന്നാണ് രമ്യ ആതമഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് വിവരം. സംഭവത്തിൽ പോലീസ് രമ്യയ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. രമ്യയുടെ ഭർത്താവിനെ പോലീസ് ചോദ്യം ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.