തിരുവനന്തപുരം: ഈ വർഷം സംസ്ഥാന സർക്കാർ ഏർപ്പടുത്തിയ ഓണക്കിറ്റ് മഞ്ഞ കാർഡ് ഉടമകൾക്ക് മാത്രമായിരുന്നു. എന്നാൽ, ഓണക്കിറ്റ് വിതരണം പൂർത്തിയായപ്പോൾ ആകെ 5.60 ലക്ഷം പേരാണ് കിറ്റ് വാങ്ങിയത്.
മഞ്ഞ കാർഡ് ഉടമകളായ 5.46 ലക്ഷം പേർ റേഷൻ കടകൾ വഴി കിറ്റ് വാങ്ങിയപ്പോൾ ക്ഷേമ സ്ഥാപനങ്ങളിലെ 8162 പേർക്കും ആദിവാസി ഊരുകളിലെ 5543 പേർക്കും കിറ്റുകൾ നേരിട്ട് എത്തിച്ചു നൽകി.ആകെ 5,87,096 മഞ്ഞ കാർഡ് ഉടമകളിൽ 40,775 പേർ കിറ്റ് വാങ്ങിയില്ലെന്നാണു ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ കണക്ക്. കോട്ടയം ജില്ലയിലെ 34,465 മഞ്ഞകാർഡ് ഉടമകളിൽ 26,400 പേർ കിറ്റ് വാങ്ങി. 8065 പേർ വാങ്ങിയില്ല.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് കാരണം തുടക്കത്തിൽ കോട്ടയം ജില്ലയിൽ കിറ്റ് വിതരണത്തിനു തിരഞ്ഞെടുപ്പ് കമ്മിഷൻ അനുമതി നൽകിയിരുന്നില്ല. 28നു വൈകിട്ടാണ് വിതരണത്തിന് അനുമതി ലഭിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.