പൂഞ്ഞാർ :ഇന്ന് രാത്രിയും,നാളെയും മലയോര മേഖലയിലെ ഉരുൾപ്പൊട്ടൽ സാധ്യതയുള്ള മേഖലയിൽ താമസിക്കുന്നവർ പ്രത്യേകം സൂക്ഷിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൽ നിന്നും അറിയിപ്പ് ലഭിച്ചിട്ടുള്ളതായി ജില്ലാ പഞ്ചായത്ത് അംഗം അഡ്വ:ഷോൺ ജോർജ് അറിയിച്ചു.
മൂന്നിലവ്,തലനാട്, തീക്കോയി,പൂഞ്ഞാർ തെക്കേക്കര,കൂട്ടിക്കൽ പഞ്ചായത്തുകളിലെ ഉരുൾപൊട്ടൽ,മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ ഉള്ളവർ അവിടെ നിന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കണമെന്നും അദ്ദേഹം അറിയിച്ചു.കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ഉള്ളതിനാൽ ഇന്ന് രാത്രിയും നാളെയും കിഴക്കൻ മേഖലയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും ജില്ലാ പഞ്ചായത്ത് അംഗം അഡ്വ:ഷോൺ ജോർജ് അറിയിച്ചു
0
വെള്ളിയാഴ്ച, സെപ്റ്റംബർ 22, 2023
ഇന്നലെ രാത്രിയിൽ ഉണ്ടായ ഉരുൾപൊട്ടൽ മേഖലകളിൽ എത്തിയ അദ്ദേഹം അടിയന്തിര രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു മഴ തുടരുന്ന സാഹചര്യത്തിൽ വളർത്തു മൃഗങ്ങൾ അടക്കമുള്ളവയെ സംരക്ഷിക്കണമെന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റണമെന്നും അദ്ദേഹം അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.