അയോധ്യ: യുപിയിൽ വനിത കോൺസ്റ്റബിളിനെ ആക്രമിച്ച പ്രതി പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. മുഖ്യപ്രതിയായ അനീസ് ആണ് കൊല്ലപ്പെട്ടത്.
അയോധ്യയ്ക്ക് സമീപം പ്രതികളെ പിടിക്കുന്നതിനിടെയായിരുന്നു സംഭവം. ഓഗസ്റ്റ് 30ന് സരയൂ എക്സ്പ്രസിൽ വനിത കോൺസ്റ്റബിളിനെ മൂന്നംഗ സംഘം ചേർന്ന് ആക്രമിച്ചത്. വനിത കോൺസ്റ്റബിളിന്റെ മുഖത്തും ദേഹത്തും കുത്തേറ്റിരുന്നു.കൂടെയുണ്ടായിരുന്ന രണ്ട് പേരെ ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് (എസ്ടിഎഫ്) അറസ്റ്റ് ചെയ്തു. ഇനായദ് നഗറിൽ നിന്ന് ആസാദിനെയും വിഷംഭർ ദയാൽ എന്ന ലല്ലുവിനെയുമാണ് അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചത്.
അയോധ്യ സ്റ്റേഷനിലെ സരയൂ എക്‌സ്പ്രസിന്റെ ട്രെയിൻ കമ്പാർട്ടുമെന്റിനുള്ളിൽ വനിതാ കോൺസ്റ്റബിളിനെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉദ്യോഗസ്ഥയുടെ മുഖത്ത് ഗുരതരമായി പരിക്കേൽക്കുകയും തലയോട്ടിക്ക് പൊട്ടലുണ്ടാവുകയും ചെയ്തിരുന്നു.
വനിതാ കോൺസ്റ്റബിളുമായി സൗഹൃദം സ്ഥാപിക്കാനാണ് പ്രതിയായ അനീസ് ശ്രമിച്ചതെന്നും എന്നാൽ, യുവതി അനീസിനെ എതിർത്തപ്പോൾ ഇയാളും കൂടെയുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളും ചേർന്ന് ആക്രമിക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.
സെക്ഷൻ 307 (കൊലപാതകശ്രമം), 353 (ഡ്യൂട്ടിയിലിക്കുന്ന ഉദ്യോഗസ്ഥനെ ആക്രമിക്കുക), 332 ( ഡ്യൂട്ടിയിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ഉപദ്രവിക്കുകയും ചെയ്യുക) എന്നീ വകുപ്പുകൾ ചേർത്താണ് പൊലീസ് എഫ്ഐആർ ഫയൽ ചെയ്തിരിക്കുന്നത്. വനിത കോൺസ്റ്റബിളിന്റെ സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.