ന്യൂഡൽഹി: രാജ്യത്തിന്റെ അതിർത്തി സംരക്ഷിക്കാൻ ബാലിസ്റ്റിക് മിസൈലുകൾ വാങ്ങാൻ പ്രതിരോധ മന്ത്രാലയം ആലോചിക്കുന്നു. സൈന്യത്തിലെ ഏറ്റവും അധികം റേഞ്ച് ഉള്ള സർഫസ്-ടു-സർഫസ് മിസൈലാണ്പ്രളയ്.ബ്രഹ്‌മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിനൊപ്പം പ്രളയ് കൂടി ചേരുന്നതോടെ ഇന്ത്യയുടെ റോക്കറ്റ് ഫോഴ്‌സിന്റെ ശക്തി ഇരട്ടിയാകും.
നിയന്ത്രണ രേഖയിലും യഥാർത്ഥ നിയന്ത്രണ രേഖയിലും വിന്യസിക്കാൻ പ്രളയ് ബാലിസ്റ്റിക് മിസൈലുകളുടെ റെജിമെന്റ് വാങ്ങാനാണ് അനുമതി. രാജ്യത്തിന്റെ സൈനിക ശക്തി വർധിപ്പിക്കാൻ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ യോഗം തീരുമാനിച്ചു. ഇത് സൈന്യത്തിന്റെ സുപ്രധാന വികസനത്തെ പ്രതിനിധീകരിക്കുന്നു.
ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ആണ് പ്രളയ് മിസൈലുകൾ വികസിപ്പിക്കുന്നത്. രു അർദ്ധ-ബാലിസ്റ്റിക് ഉപരിതല മിസൈലാണ് ‘പ്രളയ്’. തടസ്സം തീര്‍ക്കാന്‍ വരുന്ന മിസൈലുകളെ പരാജയപ്പെടുത്താൻ കഴിയുന്ന തരത്തിൽ അത്യാധുനിക രീതിയിൽ പ്രളയ് മിസൈലിൽ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇത് മൂലം സേനയ്‌ക്ക് ആവശ്യമായ ലക്ഷ്യത്തിൽ മിസൈലുകൾ എത്തിക്കാനുള്ള പരിധി നിശ്ചയിക്കാൻ കഴിയും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.