ന്യൂസിലൻഡ്:എട്ടാമത്തെ വൻകര' കണ്ടെത്തിയതായി ന്യൂസിലൻഡ് ശാസ്ത്രസംഘം. സീലാൻഡിയ (തെറിയു അമാവി) എന്ന "ഭൂഖണ്ഡ'മാണ് കണ്ടെത്തിയത്.
ഇതിന്റെ പരിഷ്കരിച്ച ഭൂപടം തയ്യാറാക്കി. പശ്ചിമ അന്റാർട്ടിക്കയുടെ ഭൗമഘടനയ്ക്കു സമാനമായ പ്രദേശം സമുദ്രാന്തർഭാഗത്ത് 3500 അടി ആഴത്തിലാണ്. വൻകരയുടെ 94 ശതമാനവും വെള്ളത്തിനടിയിലാണ്. ന്യൂസിലൻഡിനു സമാനമായ ചില ദ്വീപസമൂഹങ്ങളുണ്ട്. ഓസ്ട്രേലിയയുടെ ഏകദേശം വലിപ്പംവരും. 49 ലക്ഷം ചതുരശ്ര കിലോമീറ്റര്‍.
ഏറ്റവും പ്രായം കുറഞ്ഞതും ചെറുതും ലോലമായതുമായ ഭൂഖണ്ഡമാണിതെന്നാണ് ഗവേഷകസംഘം പറയുന്നു. പസഫിക് സമുദ്രത്തിന്റെ അടിത്തട്ടിൽനിന്ന് ശേഖരിച്ച കല്ലുകളും മണ്ണും പഠിച്ചാണ് സീലാൻഡിയയുടെ ഏകദേശ ഭൂപ്രകൃതി മനസ്സിലാക്കിയത്.
ഡച്ച് നാവികനായ ആബേൽ ടാസ്മാനാണ് 1672ൽ എട്ടാം ഭൂഖണ്ഡമെന്ന വാദം ഉന്നയിച്ചത്. ടാസ്മാൻ കണ്ടെത്തിയ ന്യൂസിലൻഡ് സമുദ്രാന്തർഭാഗത്തുള്ള സീലാൻഡിയയുടെ ഭാഗമാണെന്ന് 1895ൽ സ്കോട്ടിഷ് പ്രകൃതിശാസ്ത്രജ്ഞൻ ജയിംസ് ഹെക്ടർ അനുമാനിച്ചു.
അമേരിക്കൻ ജിയോഫിസിസ്റ്റ് ബ്രൂസ് ലൂയെൻഡിക്ക് സീലാൻഡിയയെ ഭൂഖണ്ഡമായി കണക്കാക്കാമെന്ന്1995ൽ നിര്‍ദേശിച്ചു. പേര് നൽകിയതും അദ്ദേഹമാണ്. സമുദ്രാന്തർഭാഗത്തായതിനാൽ ഇതിനെ വൻകരയായി കണക്കാക്കാനാകുമോ എന്നത് തർക്കവിഷയമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.