തൊടുപുഴയിൽ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ മാസപ്പടി വാങ്ങുന്നൂവെന്ന് ആക്ഷേപം... ഇടനിലക്കാരനെ വിജിലൻസ് പൊക്കി

തൊടുപുഴ :ഓണത്തിനോ ടനുബന്ധിച്ച്‌, തൊടുപുഴ എക്സൈസ് റേഞ്ച് ഓഫീസ് പരിധിയിലുള്ള വിവിധ കള്ളുഷാപ്പുകളിൽ നിന്ന് തൊടുപുഴ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ  മാസപ്പടി വാങ്ങുന്നുവെന്നും ഷാപ്പുകളിൽ നിന്നും സമാഹരിച്ച തുക കള്ളുഷാപ്പ് കോൺട്രാക്ടറായ  സജീവ് എന്നയാൾ കൈമാറുമെന്നുള്ള രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ-

ഇന്ന് തൊടുപുഴ എക്സൈസ് റേഞ്ച് ഓഫീസിൽ ഇടുക്കി വിജിലൻസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ കണക്കിൽ പെടാത്ത 1,05,000 /- രൂപയുമായി സജീവിനെ   (58 പടിക്കപ്പറമ്പിൽ വീട്  കോളപ്ര കുടയത്തുർ )  പിടികൂടി.

ഇയാളുടെ  കൈവശം കാണപ്പെട്ട പണം ഓണത്തിന് ഉദ്യോഗസ്ഥൻമാർക്ക് കൊടുക്കുവാനായി വിവിധ കള്ള് ഷാപ്പുകളിൽ നിന്നും ശേഖരിച്ച തുകയാണെന്ന് കരുതുന്നതായി വിജിലൻസ് അധികാരികൾ പറയുന്നു..
പണം പിടിച്ചെടുത്തതിനെ തുടർന്ന് തൊടുപുഴ എക്സ്സൈസ് റേഞ്ച് ഓഫീസിലും തുടർന്ന് കോൺട്രാക്ടർ സജീവിന്റെ ഉടമസ്ഥതയിലുള്ള കള്ള് ഷാപ്പുകളിലും വിജിലൻസ് സംഘം പരിശോധന നടത്തി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !