പി എം വിശ്വകർമ്മ പദ്ധതി സ്വാഗതാർഹം: ബിഎംഎസ്

പാലാ: പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത പരമ്പരാഗത തൊഴിൽ എടുക്കുന്നവർക്കുള്ള  പി എം വിശ്വകർമ്മ പദ്ധതി സ്വാഗതാർഹമെന്ന് ബിഎംഎസ് സംസ്ഥാന സമിതി അംഗം വി. എസ് പ്രസാദ്.

സാധാരണ തൊഴിലാളികളുടെ ക്ഷേമ പെൻഷനുകൾ വെട്ടിക്കുറച്ചും, അടിക്കടിയുള്ള വിലക്കയറ്റത്തിലൂടെയും ജനദ്രോഹ നടപടികൾ തുടരുന്ന സംസ്ഥാന സർക്കാരിന്റെ നിലപാടുകൾക്കെതിരെയുള്ള ഒരു മധുര പ്രതികാരമാണ് പി എം വിശ്വകർമ്മ പദ്ധതി എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബിഎംഎസിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 17 വിശ്വകർമ്മജയന്തി ദേശീയ തൊഴിലാളി ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബിഎംഎസ് പാലാ, പൂഞ്ഞാർ മേഖലകളുടെ ആഭിമുഖ്യത്തിൽ പാലാ കൊട്ടാരമറ്റത്തു നിന്നും ആരംഭിച്ച പ്രകടനത്തിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.

തുടർന്ന് ളാലം പാലം ജംഗ്ഷനിൽ ചേർന്ന പൊതുസമ്മേളനത്തിൽ   മേഖലാ പ്രസിഡണ്ട് കെ. എസ് ശിവദാസൻ അധ്യക്ഷത വഹിച്ചു. എൻ ജി ഒ സംഘ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എം എസ് ഹരികുമാർ,

ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ആർ.രതീഷ്, ശങ്കരൻകുട്ടി നിലപ്പന, ശുഭ സുന്ദർരാജ്, എം.ആർ.ബിനു, കെ.ആർ.സുനിൽകുമാർ, പി.കെ.സാജു, സുഹാദിയ, ജോജി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !