കോട്ടയം :വിനോദയാത്രാമദ്ധ്യേ വാഹനത്തിൽ കുഴഞ്ഞ് വീണ് പെൺകുട്ടി മരിച്ചു. കൊല്ലം കണ്ണനല്ലൂർ മഞ്ഞക്കുഴി പണ്ടാരത്തുണ്ടിയിൽ സലിമിന്റെ മകൾ സഫ്ന (21) ആണ് മരണമടഞ്ഞത്.
കൊല്ലത്തു നിന്ന് വാഗമണ്ണിലേക്ക് വിനോദയാത്രയ്ക്കായിവരവേ, വളഞ്ഞാങ്ങാന ത്ത് വെള്ളചാട്ടം കാണുകയും ദൃശ്യങ്ങൾ ഫോണിൽ പകർത്തി വാഹനത്തിൽ കയറി കുട്ടിക്കാനം എത്തുന്നതിന് മുമ്പ് സീറ്റിൽ കുഴഞ്ഞു വീഴുകയായിരുന്നു. പെട്ടെന്ന് പീരുമേട് താലൂക്ക് ആശുപത്രിയി എത്തിച്ചെങ്കിലും മരണം സംഭവിച്ചു.കണ്ണനല്ലൂർ എംകെഎൽഎം ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപിക മദൂജ ആണ് മാതാവ്. ഹസന ഏക സഹോദരി. ഖബറടക്കം ഇന്ന് വൈകുന്നേരം നാലിന് മുട്ടക്കാവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.