ഈരാറ്റുപേട്ട :സ്നേഹ പൊതിയും ഗുരുവന്ദനവുമായി അധ്യാപക ദിനാഘോഷം ചെമ്മലമറ്റം സഹജീവികളോടുള്ള കാരുണ്യവും സ്നേഹവും പ്രകടമാക്കി അധ്യാപകദിനത്തിൽ സ്നേഹ പൊതി നല്കുകയാണ് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിലെ അധ്യാപകരും അനധ്യാപകരും -
സ്കൂളിലെമുഴുവൻ അധ്യാപകരും അനധ്യാപരും മണിയംകുളം രക്ഷാ ഭവനിലെ സഹോദരങ്ങൾക്കാണ് ഉച്ച ഊണ് നല്കുന്നത് തുടർന്ന് പതിനൊന്ന് മണിക്ക് പാരിഷ് ഹാളിൽ ഗുരുവന്ദനം പോഗ്രാം നടക്കും സ്കൂളിലെ മുഴുവൻ അധ്യാപകർക്കും വിദ്യാർത്ഥികൾ ഗുരുവന്ദനം അർപ്പിക്കും.സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ ഫാദർ തോമസ് കട്ടിപ്പറമ്പിൽ ഹെഡ് മാസ്റ്റർ സാബു മാത്യു പിടിഎ പ്രസിഡന്റ് ജിജി വെട്ടത്തേൽ വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിക്കും തുടർന്ന് മുൻ ഹെഡ് മാസ്റ്റർമാരായ വിവിഫിലിപ്പ് - പോൾ തോമസ്വാ
വാർഡ് മെമ്പറും മുൻ ഹെഡ് മാസ്റ്ററുമായ രമേശ് ഇലവുങ്കൽ എന്നിവരെ പൊന്നാടയണിച്ച് ആദരിക്കും - തുടർന്ന് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കലാപരിപാടികൾ നടക്കും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.