ഉല്ലാസയാത്ര കഴിഞ്ഞ് തിരിച്ച്‌ വരുന്ന മട്ടില്‍ ഭാര്യയും മകനുമായി യാത്ര:- ഒരു ലക്ഷം രൂപയ്ക്ക് വാങ്ങിയത് മയക്ക് മരുന്ന്.,

കോഴിക്കോട്: ദമ്പതികളുടെ അറസ്റ്റില്‍ ഞെട്ടി നാട്ടുകാര്‍,കാറില്‍ കടത്തുകയായിരുന്ന 96.44 ഗ്രാം എം.ഡി.എം.എ.യുമായി തൊട്ടില്‍പ്പാലത്ത് ദമ്പതിമാര്‍ പിടിയില്‍. വടകര പതിയാരക്കര മുതേലാളി വീട്ടില്‍ ജിതിൻ ബാബു (32), ഭാര്യ സ്റ്റെഫി (32) എന്നിവരാണ് പിടിയിലായത്.

ഇവരുടെ നാലുവയസ്സുള്ള മകനും കാറിലുണ്ടായിരുന്നു. പക്രംതളം ചുരംറോഡില്‍ ചാത്തങ്കോട്ടുനടയില്‍ ശനിയാഴ്ച രാത്രി പതിനൊന്നരയ്ക്ക് വാഹന പരിശോധനയ്ക്കിടെ തൊട്ടില്‍പ്പാലം ഇൻസ്പെക്ടര്‍ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസും ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. 

പ്രതികളെ ഉടനെ തൊട്ടില്‍പ്പാലം സ്റ്റേഷനിലെത്തിച്ച്‌ മൊഴിയെടുത്തശേഷം അറസ്റ്റ് രേഖപ്പെടുത്തി. ബെംഗളൂരുവില്‍ നിന്ന് ഒരു ലക്ഷം രൂപയ്ക്ക് മയക്കു മരുന്ന്‌ വാങ്ങി കാറില്‍ വില്‍പ്പനയ്ക്കായി വടകര ഭാഗത്തേക്കു കൊണ്ട് പോകുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

വിപണിയില്‍ അഞ്ചുലക്ഷത്തോളം രൂപ വിലവരുന്നതാണ് പിടികൂടിയ എം.ഡി.എം.എ. ജിതിൻ ബാബു സ്ഥിരമായി മയക്കുമരുന്ന് കടത്തി വില്‍പ്പന നടത്തുന്ന ആളാണെന്നും വടകരയ്ക്കു പുറമേ കണ്ണൂര്‍, കോഴിക്കോട് നഗരങ്ങളിലും ഇയാള്‍ മയക്കുമരുന്നെത്തിച്ച്‌ വില്‍പ്പന നടത്തിവരുന്നതായും പോലീസിന് വിവരമുണ്ട്.

ഉല്ലാസയാത്ര കഴിഞ്ഞ് തിരിച്ചുവരുകയാണെന്ന മട്ടില്‍, സംശയം തോന്നാതിരിക്കാനാണ് പ്രതി ഭാര്യയെയും മകനെയും കൂടെക്കൂട്ടിയതെന്നും പോലീസ് കരുതുന്നു. നാദാപുരം ഡിവൈ.എസ്.പി. വി.വി. ലതീഷാണ് കേസന്വേഷിക്കുന്നത്. 

വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കേസന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ വിട്ടുകിട്ടാൻ കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് പോലീസ് അറിയിച്ചു.

ബെംഗളൂരുവിലെ മൊത്തവിതരണക്കാരില്‍ നിന്നാണ് ഇയാള്‍ സ്ഥിരമായി എംഡിഎംഎ വാങ്ങുന്നതെന്ന് നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി. കെ.എസ്.ഷാജി പറഞ്ഞു. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

സ്പെഷല്‍ സ്‌ക്വാഡ് എസ്‌ഐമാരായ രാജീവ് ബാബു, പി.ബിജു, എഎസ്‌ഐമാരായ വി.വി.ഷാജി, വി.സി.ബിനീഷ്, എസ്‌സിപിഒ എൻ.എം.ജയരാജൻ, 

സിപിഒമാരായ കെ.പി.അനില്‍ കുമാര്‍, ഇ.കെ.അഖിലേഷ്, കെ.ദീപക്, പി.പി,ജിനീഷ്, തൊട്ടില്‍പാലം സ്റ്റേഷൻ എസ്‌ഐമാരായ എം.പി.വിഷ്ണു, സി.ഐ.പ്രകാശൻ, എസ്‌സിപിഒ പി.വി.ദീപ, സിപിഒമാരായ വി.കെ.ശ്രീനാഥ്, പി.പി.അജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !