കാലിക്കടവ്: മലപ്പുറം കോടക്കൽ സ്വദേശി ശിവ എന്ന ചെറുപ്പക്കാരനാണ് കാൽനടയായി മലപ്പുറത്ത് നിന്ന് ഇന്ത്യ മുഴുവൻ നടന്ന് രണ്ട് വർഷത്തിനിടെ നേപ്പാൾ , ഭൂട്ടാൻ , ഇരുപത്തൊൻപത് സ്റ്റേറ്റ് പിന്നിട്ട് , വേറിട്ട യാത്ര നടത്തി കാസർഗോഡ് കാലിക്കടവിൽ എത്തി.
കാൽനടയായി രണ്ട് വർഷമായി നടന്ന് പല നാടുകളും , അവിടെങ്ങളിലെ ആളുകളുടെ ജീവിത രീതിയും , മനസിലാക്കി . ഒരു സിനിമക്കഥ അതായിരുന്നു ഉദ്ധേശ ലക്ഷ്യം . സ്വന്തമായി ഭക്ഷണം പാകം ചെയ്തും . സുഹൃത്തുക്കൾ അയച്ച് കൊടുക്കുന്ന ചെറിയ തുകകളും കൊണ്ടാണ് ഈ രണ്ട് വർഷക്കാലത്തെ യാത്ര ലക്ഷ്യത്തിലേക്ക് അടുക്കുന്നത്.
ഒരു സിനിമാക്കഥയ്ക്ക് വേണ്ടി ഇറങ്ങിയ യാത്ര ഒരു പാട് സിനിമയ്ക്കുള്ള കഥ യാത്രാ അനുഭവത്തിലൂടെ കിട്ടി എന്ന് ഈ ചെറുപ്പക്കാരൻ പറയുന്നു . ഏതായാലും ഇദ്ദേഹത്തിന് ഒരു നല്ല സിനിമ മലയാളികൾക്ക് നൽകാനാകട്ടെ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.