രാജ്യത്ത് 23 സൈനിക് സ്കൂളുകൾ കൂടി അനുമതി: രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി: രാജ്യത്ത് 23 സൈനിക് സ്കൂളുകൾ കൂടി പങ്കാളിത്ത അടിസ്ഥാനത്തിൽ തുടങ്ങാൻ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അനുമതി നൽകി.

നിലവിൽ രാജ്യത്ത് 33 സ്‌കൂളുകൾ പങ്കാളിത്ത രീതിയിലാണ് പ്രവർത്തിക്കുന്നത്. എൻജിഒകൾ, സ്വകാര്യ സ്കൂളുകൾ, സംസ്ഥാന സർക്കാരുകൾ എന്നിവയുടെ പങ്കാളിത്തത്തോടെ 100 പുതിയ സൈനിക സ്കൂളുകൾ ആരംഭിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.

അതത് വിദ്യാഭ്യാസ ബോർഡുകളുമായുള്ള അഫിലിയേഷൻ പുറമെ, സൈനിക് സ്‌കൂൾസ് സൊസൈറ്റിയുടെ കീഴിൽ കൂടിയായിരിക്കും ഇത്തരത്തിലുള്ള പുതിയ സ്‌കൂളുകൾ പ്രവർത്തിക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായി വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുക എന്നതാണ് സൈനിക സ്‌കൂളുകളുടെ പ്രധാന ഉദ്ദേശം.

വിദ്യാർത്ഥികൾക്ക് സായുധ സേനയിൽ ചേരുന്നത് ഉൾപ്പെടെ മികച്ച തൊഴിൽ അവസരങ്ങളും ഇതുവഴി ലഭിക്കും. ആറാം ക്ലാസ് മുതലുള്ള വിദ്യാർത്ഥികൾക്ക് ഓൾ ഇന്ത്യ സൈനിക് സ്‌കൂൾ പ്രവേശന പരീക്ഷയിലൂടെ ഈ സ്‌കൂളുകളിലേക്ക് പ്രവേശനം നേടാം.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !