ചെന്നൈ: സ്വര്‍ണവും ഇലക്ട്രോണിക് ഉപകരണങ്ങളും നികുതി വെട്ടിച്ച് കടത്താന്‍ കൂട്ടുനിന്ന വിമാനത്തിലെ 186 യാത്രക്കാരില്‍ 113 പേര്‍ക്കെതിരെയും കസ്റ്റംസ് കേസെടുത്തു.
മസ്കറ്റില്‍ നിന്നെത്തിയ ഒമാന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ യാത്രക്കാരില്‍ നിന്ന് 14 കോടിയോളം രൂപയുടെ വസ്തുക്കളാണ് പിടിച്ചത്. കമ്മീഷനായി ചോക്ലേറ്റ്, പെര്‍ഫ്യൂം തുടങ്ങിയവ വാഗ്ദാനം ചെയ്താണ് കള്ളക്കടത്തു സംഘം യാത്രക്കാരെ സ്വാധീനിച്ചത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ 186 പേരെയും തടഞ്ഞുവച്ച് പരിശോധിച്ചിരുന്നു.
13 കിലോ സ്വര്‍ണ ബിസ്കറ്റ്, മിശ്രിതം, സ്പ്രിംഗ് വയര്‍ തുടങ്ങിയവ പല രൂപത്തില്‍ അടി വസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. 120 ഐഫോണുകള്‍, 84 ആന്‍ഡ്രോയ്ഡ് ഫോണുകള്‍, വിദേശ സിഗരറ്റ്, കുങ്കുമപ്പൂവ്, ലാപ്ടോപ്പുകള് എന്നിവ സ്യൂട്ട്കേസുകളുടെയും ബാഗുകളുടെയും രഹസ്യ അറകളിലുമായിരുന്നു ഒളിപ്പിച്ചിരുന്നത്. കസ്റ്റഡിയില്‍ എടുത്ത 113 പേരെയും ജാമ്യത്തില്‍ വിട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.