ഉക്രെയ്‌ന്റെ ഡ്രോണ്‍ ആക്രമണം; റഷ്യന്‍ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കത്തി നശിച്ചു; തിരിച്ചടിക്കൊരുങ്ങി റഷ്യ

മോസ്‌കോ: റഷ്യയിലെ സ്‌കോഫ് വിമാനത്താവളത്തിലുണ്ടായ ഉക്രെയ്ന്‍ ഡ്രോൺ  ആക്രമണത്തില്‍ നാല് യാത്രാ വിമാനങ്ങള്‍ കത്തിനശിച്ചു. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. 

നാല് ഇല്യൂഷിന്‍ 76 വിമാനങ്ങള്‍ക്കാണ് ഡ്രോണ്‍ ആക്രമണത്തില്‍ നാശനഷ്ടം സംഭവിച്ചത്. ഇതില്‍ രണ്ട് വിമാനങ്ങള്‍ പൂര്‍ണമായും കത്തി നശിച്ചു. ഉക്രേനിയൻ ഡ്രോൺ ആക്രമണത്തിൽ ഒരു മുൻനിര റഷ്യൻ ലോംഗ് റേഞ്ച് ബോംബർ തകർന്നതായും റിപ്പോർട്ടുകൾ പറയുന്നു. ഉക്രെയ്‌നില്‍ നിന്നും 600 കിലോമീറ്റര്‍ അകലെയാണ് സ്‌കോഫ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ആക്രമണത്തില്‍ ഇതുവരെ ഉക്രെയ്ന്‍ പ്രതികരിച്ചിട്ടില്ല.

എന്നാല്‍ റഷ്യക്കെതിരെ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ റഷ്യന്‍ പ്രദേശങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ അനിവാര്യമാണെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്‌കി നേരത്തേ വ്യക്തമാക്കിയിരുന്നു. റഷ്യയിലെ പ്രധാന കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ഉക്രെയ്ന്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണുകള്‍ വിന്യസിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഡ്രോണ്‍ ആക്രമണം തടഞ്ഞുവെന്ന് അവകാശപ്പെട്ട റഷ്യ കനത്ത തിരിച്ചടിക്ക് തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. സൈന്യം ആക്രമണം ചെറുക്കുകയാണെന്ന് പ്രാദേശിക ഗവര്‍ണറെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. വിമാനത്താവളത്തില്‍ സ്ഫോടനം ഉണ്ടായതിന്റെ വിഡിയോ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !