പത്തനംതിട്ട ജില്ലയിലെ മനോഹരമായ ഒരു ഗ്രാമം ആണ് "ഏനാത്ത്". പത്തനംതിട്ട കൊല്ലം ജില്ലകളുടെ അതിർത്ഥി ഗ്രാമം. ഏനാത്ത് ടൗണിൽ നിന്നും ഇളങ്ങമംഗലം ഭാഗത്തേക്ക് വളരെ വേഗം എത്തിച്ചേരുവാൻ പറ്റുന്ന പാലമാണ് ഓന്തിപ്പുഴ പാലം.
കല്ലടയാറിന്റെ ഏനാത്ത് കടവിനടുത്തായി വന്നു ചേരുന്നതാണ് ഓന്തിപ്പുഴ തോട്. ഇതിന്റെ ഒരുകര ഏനാത്ത് പ്രദേശവും മറ്റൊരു കര ഇളങ്ങമംഗലത്തേക്ക് ഭാഗത്തേക്ക് പോകുന്ന പ്രദേശവുമാണ്. നിലവിൽ ഇവിടെയൊരു നടപ്പാലം മാത്രമാണുള്ളത്. വലിയ വണ്ടികൾ അല്ല ഇത് ഉപയോഗിക്കുന്നത്. തികച്ചും സാധാരണ ആവശ്യക്കാരന് എളുപ്പവഴിയാണ് ഈ കോൺക്രീറ്റ് നിർമ്മിതി.
ഏനാത്തെ പഴയ ബൈലി പാലത്തിന് സമീപത്ത്‌കൂടി ഓന്തിപ്പുഴ പാലം കടന്ന് പോകുന്നത്. ഇപ്പോഴും ആളുകൾ ഉപയോഗിക്കുന്നുവെങ്കിലും എന്നാൽ കഴിഞ്ഞ പ്രളയത്തോടുകൂടി ഇതിൽ വിള്ളലുകൾ വീണ് ബലക്ഷയം ബാധിച്ചിരിരുന്നു. പാലം തൂണിൽ നിന്നും വിട്ട് ഇരിക്കുന്നു, കൂടാതെ പാലത്തിന്റെ 2 അറ്റത്തു കൂടി ചേർന്നിരിക്കുന്ന കട്ടിയുള്ള തൂണിൽ കൂടുതൽ വിള്ളൽ വീണിരിക്കുന്നു. ഇതാണ് ഇപ്പോൾ കൂടുതൽ ബലക്ഷയത്തിലേയ്ക്ക് എത്തിച്ചത്.
ദിവസവും നിരവധി ബൈക്ക് യാത്രക്കാരും, കാൽനട യാത്രക്കാരും കടന്ന് പോകുന്ന പാലമാണ് വർഷങ്ങളായി ഈ ഒരു അവസ്ഥയിൽ കിടക്കുന്നത്, ഏത് നിമിഷവും നിലം പതിക്കാവുന്ന അവസ്ഥയാണ്. ഏനാത്ത് ടൗൺ വാർഡ് മെമ്പർ ശ്രീ:വിനോദ് തുണ്ടത്തിൽ പാലത്തിന്റെ അവസ്ഥ ശ്രെദ്ധയിൽ കൊണ്ട് വന്നിട്ടുണ്ട്. പരിഹാരം ഉണ്ടായില്ലെങ്കിൽ പാലത്തിൽ അപകടങ്ങൾ ഉണ്ടാകാം.
ഓന്തിപ്പുഴ തോടിനു കുറുകെ പുതിയ പാലത്തിന്റെ ഒന്നാംഘട്ട പണിക്കായി ജില്ലാ പഞ്ചായത്തിൽ നിന്ന് 15 ലക്ഷം അനുവദിച്ചിരുന്നു. സെൻട്രൽ ഫിനാൻസ് കമ്മിഷൻ ഗ്രാന്റിൽ നിന്ന് ജില്ലാ പഞ്ചായത്ത് മെമ്പർമാർക്ക് ലഭിക്കുന്ന ഫണ്ടിൽ നിന്നാണ് പണം അനുവദിച്ചിട്ടുള്ളത്.
ഓന്തിപ്പുഴ തോടിന് കുറുകെ വാഹനഗതാഗതം സാദ്ധ്യമായ പാലം വരുന്നതോടുകൂടി ഇളങ്ങമംഗലത്തുകാർക്ക് വളരെ വേഗം ഏനാത്തേക്ക് എത്താൻ സാധിക്കും. നിലവിൽ കളമല ചുറ്റിവരുന്ന രണ്ട് കിലോമീറ്ററോളം ദൂരം ഒഴിവാക്കി മിനിറ്റുകൾക്കുള്ളിൽ ഏനാത്ത് ടൗണിലേക്ക് എത്താം. ഇവിടെ വാഹനഗതാഗതം സാദ്ധ്യമായ പുതിയ പാലം വേണമെന്ന നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യമാണ്. 2022-23 വർഷത്തെ ഫണ്ടിൽ നിന്നാണ് ഇപ്പോൾ പണം അനുവദിച്ചിട്ടുള്ളത്. ഏഴംകുളം പഞ്ചായത്തിൽ നിന്ന് പാലത്തിനാവശ്യമായ നടപടികളാണ് നടന്നുകൊണ്ടിരിക്കെയാണ് ഇപ്പോൾ കൂടുതൽ വിള്ളലുകൾ അതിനാൽ പാലം പെട്ടെന്ന് വേണമെന്നാണ് സമീപവാസികൾ പറയുന്നത്.










.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.