ഇന്ത്യയിലെ ഏറ്റവും മികച്ച രുചികരമായ വിഭവങ്ങൾ ഏതെല്ലാമാണെന്ന് നിങ്ങൾക്കറിയാമോ...?

ഇന്ത്യയിലെ മികച്ച 100 ഭക്ഷണ വിഭവങ്ങളുടെ പട്ടിക അടുത്തിടെ ടേസ്റ്റ് അറ്റ്ലസ് പുറത്തിറക്കിയിരുന്നു. ഇതില്‍ ഏറ്റവും ജനപ്രിയമായ പത്ത് വിഭവങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.രുചിവൈവിധ്യകളാല്‍ സമ്പന്നമായ രാജ്യമാണ് ഇന്ത്യ.

നാട്ടിന്‍ പുറത്തെ തട്ടുകളും ധാബകളും തുടങ്ങി മള്‍ട്ടി ക്യുസിന്‍ റെസ്റ്റോറന്‍റുകളില്‍ വരെയുള്ള തീന്‍മേശകളില്‍ വന്ന് നിറയുന്ന ഈ ഭക്ഷണപാരമ്പര്യം നമ്മുടെ പൈതൃകത്തിന്‍റെയും സംസ്കാരത്തിന്‍റെയും അടയാളം കൂടിയാണ്. ഇന്ത്യയിലെ മികച്ച 100 ഭക്ഷണ വിഭവങ്ങളുടെ പട്ടിക അടുത്തിടെ ടേസ്റ്റ് അറ്റ്ലസ് പുറത്തിറക്കിയിരുന്നു. 

ഇതില്‍ ഏറ്റവും ജനപ്രിയമായ പത്ത് വിഭവങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.ദക്ഷിണേന്ത്യക്കാരുടെ ഇഷ്ടവിഭവമായ ദോശയാണ് പട്ടികയിലെ പത്താമന്‍. അരിയും ഉഴുന്നും പ്രത്യേക അനുപാതത്തില്‍ വെള്ളത്തില്‍ കുതിര്‍ത്ത് അരച്ചെടുക്കുന്ന മാവ് കൊണ്ട് തയാറാക്കുന്ന ദോശ മികച്ച പ്രഭാതഭക്ഷണം കൂടിയാണ്. മസാല ദോശ, റവ ദോശ, പൊടി ദോശ, തട്ടില്‍കുട്ട് ദോശ എന്നിങ്ങനെ വിവിധ ദോശവൈറൈറ്റികള്‍ ലഭ്യമാണ്.

മാംസാഹാരികളുടെ പ്രിയപ്പെട്ട വിന്താലുവാണ് ഇന്ത്യാക്കാരുടെ പ്രിയ ഭക്ഷണത്തിലെ ഒമ്പതാം സ്ഥാനക്കാരന്‍. ആട്ടിറച്ചി, ചിക്കൻ, ബീഫ്, പന്നിയിറച്ചി അല്ലെങ്കിൽ കൊഞ്ച് തുടങ്ങിയ ഉപയോഗിച്ച് തയാറാക്കുന്ന കുറുകിയ ഗ്രേവിയുള്ള ഈ കറി ഗോവ, കൊങ്കണ്‍ പ്രദേശങ്ങളിലുള്ളലരുടെ ജീവിതത്തിന്‍റെ ഭാഗമാണ്. വിനാഗിരിയിലും വെളുത്തുള്ളിയിലും മാരിനേറ്റ് ചെയ്ത മാംസം എന്നർഥമുള്ള "carne de vinha d'alhos" നിന്നാണ് വെന്താലു എന്ന പേര് ഉടലെടുത്തത്.

ഇന്ത്യയിലെ പലഹാരപ്രേമികള്‍ക്കിടയിലെ സൂപ്പര്‍ താരമായ ഈ ത്രികോണാകൃതിക്കാരന്‍ സമൂസയാണ് പട്ടികയിലെ എട്ടാമന്‍. മസാലകൾ ചേർത്ത ഉരുളക്കിഴങ്ങുകൾ, ഉള്ളി, പയർ, കടല, അല്ലെങ്കിൽ പൊടിച്ച മാംസം എന്നിവയുൾപ്പെടെയുള്ള ചേരുവകളുടെ ഒരു നിരയാണ് സമൂസയില്‍ ഒളിച്ചിരിക്കുന്നത്.മധ്യേഷ്യയിൽ നിന്ന് ഉത്ഭവിച്ച സമോസകൾ പുരാതന വ്യാപാര വഴികളിലൂടെ ഇന്ത്യയിലേക്കെത്തി.

വിവിധ തരം ചട്നികൊള്‍ക്കൊപ്പം അതീവ രുചികരമാണ് സമൂസ.സസ്യാഹാരികള്‍ക്കും മാംസാഹാരികള്‍ക്കും ഒരുപോലെ പ്രിയപ്പെട്ട കറിയായ കുറുമയാണ് പട്ടികയിലെ ഏഴാമന്‍. മസാലകൾ, മല്ലിയില, ഇഞ്ചി, ജീരകം, മുളക്, മഞ്ഞൾ തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ ഉപയോഗിച്ച് പാകം ചെയ്യുന്ന കുറുമയില്‍ പച്ചക്കറികളും മാംസങ്ങളും ആവശ്യാനുസരണം ചേര്‍ക്കാം.1500-കളുടെ മധ്യത്തിൽ പേർഷ്യൻ-ഇന്ത്യൻ പാചകരീതികളുടെ സംയോജനമായി അക്ബറിന്റെ രാജകീയ അടുക്കളയിൽ നിന്നാണ് ഇത് ഉത്ഭവിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു.

വൃത്താകൃതിയിലുള്ള പരന്ന ലോഹ പാത്രത്തില്‍ വിളമ്പിവെക്കുന്ന പലതരം ആഹാര പദാര്‍ത്ഥങ്ങളുടെ കൂട്ടമാണ് താലി. പട്ടികയിലെ ആറാമന്‍. ചോറ് , റോട്ടി, ധാന്യവിഭവങ്ങള്‍, പച്ചക്കറികൾ, ചട്ണി, അച്ചാറുകൾ, പപ്പടം, മധുരപലഹാരങ്ങൾ എന്നിവയും നിങ്ങൾ താമസിക്കുന്ന പ്രദേശത്തിനനുസരിച്ചുള്ള ഒരു കൂട്ടം മാംസങ്ങളും ഉൾപ്പെടുന്നതാണ് താലി.

രുചികളുടെയും ഘടനയുടെയും യോജിച്ച ശേഖരമായ താലി പ്രദേശങ്ങൾക്കനുസൃതമായി തയ്യാറാക്കിയിട്ടുണ്ട്, വിഭവസമൃദ്ധമായ സസ്യാഹാരവും നോൺ-വെജിറ്റേറിയൻ ഓപ്ഷനുകളും താലിയില്‍ ഉണ്ട്.വെജിലും നോണ്‍ വെജിലും തയാറാക്കാവുന്ന ഒരുതരം ഗ്രില്‍ഡ് ഭക്ഷണമായ ടിക്കയാണ് പട്ടികയിലെ അഞ്ചാമന്‍. ചിക്കൻ, മട്ടൺ, പനീർ എന്നിവ തൈര്, മസാലകള്‍ ചേര്‍ത്തുണ്ടാക്കിയ ബാറ്ററില്‍ മുക്കിയെടുത്ത ശേഷം ചെറുതീയില്‍ റോസ്റ്റ് ചെയ്തെടുക്കുന്നു.

മാംസാഹാരികള്‍ക്കിടയിലെ സൂപ്പര്‍ താരമായ തന്തൂപി ചിക്കന്‍ പട്ടികയില്‍ നാലാമതുണ്ട്. വിറകിലോ കരിയിലോ ഇന്ധനം നിറച്ച സിലിണ്ടർ ആകൃതിയിലുള്ള കളിമൺ ഓവനുകളോ ഉപയോഗിച്ച് തയ്യാറാക്കുന്ന പാചകരീതിയാണിത്. മിഡിൽ ഈസ്റ്റേൺ ബ്രെഡ്-ബേക്കിംഗ് രീതികളിൽ നിന്ന് പരിണമിച്ച്, തന്തൂർ പാചകം ഇന്ത്യയിലേക്ക് വ്യാപിച്ചു, കളിമൺ ഓവനുകൾ മാംസത്തിന് സവിശേഷമായ സ്മോക്കി ഫ്ലേവർ നൽകുന്നു. ഈ വിദ്യ ഇന്ത്യൻ പാചകരീതിയുടെ അവിഭാജ്യ ഘടകമായി  ഇന്ന് മാറിയിരിക്കുന്നു.

ചിക്കന്‍ വിഭവങ്ങളില്‍ കേമനായ ബട്ടര്‍ ചിക്കനാണ് ലിസ്റ്റിലെ മൂന്നാമന്‍. മുർഗ് മഖാനി എന്നും അറിയപ്പെടുന്ന ബട്ടർ ചിക്കൻ 1950-കളിൽ ഡൽഹിയിലെ മോത്തി മഹൽ റെസ്റ്റോറന്റിൽ നിന്നാണ് ഉയർന്നുവന്നത്. വെണ്ണയും തക്കാളിയും ചേര്‍ന്ന ഗ്രേവിയില്‍ അതീവ രുചികരമായ ഈ വിഭവം ലോകം മുഴുവന്‍ ആരാധകരുള്ള ഒരു ഇന്ത്യന്‍ വിഭവമാണ്.

ഇന്ത്യന്‍ റൊട്ടികളില്‍ പ്രശസ്തമായ നാന്‍ ആണ് പട്ടികയിലെ രണ്ടാമന്‍. ഇന്തോ-പേർഷ്യൻ കവി അമീർ കുഷ്‌റുവിന്റെ എഡി 1300 കുറിപ്പുകളിലാണ് ഇത് ആദ്യമായി രേഖപ്പെടുത്തിയത്.  മാവ്, യീസ്റ്റ്, മുട്ട, പാൽ, ഉപ്പ്, പഞ്ചസാര എന്നിവയിൽ നിന്ന് ഉണ്ടാക്കിയ  നാൻ തന്തൂർ ഓവനിൽ ചുട്ടെടുക്കുന്നു. അതിന്റെ തനതായ കണ്ണുനീർ ആകൃതി ഏറെ ആകര്‍ഷകമാണ്.

മുമ്പ് ഒരു പരമ്പരാഗത ഗ്രാമീണ ബ്രെഡ്,  ഇനമായ നാൻ ഇപ്പോൾ ലോകമെമ്പാടുമുള്ള തീന്‍ മേശകളെ അലങ്കരിക്കുന്നു.ഇന്ത്യയിലെ ജനപ്രിയ ആഹാരങ്ങളുടെ നിരയില്‍ ഒന്നാമതുള്ളത് ബട്ടര്‍ ഗാര്‍ലിക് നാന്‍ ആണ്. 

സാധാരണ നാനില്‍ നിന്ന് വ്യത്യസ്തമായി ബട്ടറിന്‍റെയും വെളുത്തുള്ളിയുടെയും മാസ്തമരിക രുചി ഇതിനെ പ്രിയപ്പെട്ടതാക്കും. ബട്ടർ ചിക്കൻ പോലുള്ള കറികൾക്കും മറ്റ് ഇന്ത്യൻ ഡിലൈറ്റുകൾക്കും ഒപ്പം വിളമ്പുന്ന ബട്ടർ ഗാർളിക് നാൻ വൈവിധ്യമാർന്ന വിഭവങ്ങൾക്ക് സ്വാദിഷ്ടമായ സൈഡ് ഡിഷാണ്.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !