കോട്ടയം:നിയന്ത്രണം നഷ്ടമായ സ്വകാര്യ ബസ് റോഡരികിലെ മതിലിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ 11 പേര്‍ക്കു പരിക്കേറ്റു. പുഷ്പ (48), നിഷ (36), മറിയാമ്മ (49), അലക്നൗ (30), നൂറബിള് ഇസ്ലാം (30), അസിപുല് (30), റോണ (38), പൊടിമോന് (40), മുരളീധരന് നായര്‍ (63), സോമിനി (40), ബഹ്ദൂര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പാമ്പാടി കൂരോപ്പടയ്ക്കു സമീപം മൂങ്ങാക്കുഴിയിൽ രാവിലെ എട്ടോടെയായിരുന്നു അപകടം. പാമ്പാടി, അയര്‍ക്കുന്നം, മെഡിക്കല്‍ കോളജ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സംഘം ബസാണ് അപകടത്തില്‍പ്പെട്ടത്. എതിര്‍ദിശയില്‍നിന്ന് അലക്ഷ്യമായി വന്ന ബൈക്ക് യാത്രക്കാരനെ രക്ഷിക്കാന്‍ വാഹനം വെട്ടിച്ചുമാറ്റുന്നതിനിടെയാണ് അപകടം ഉണ്ടായത്.പാമ്പാടി ഭാഗത്തേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ പാമ്പാടി താലുക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കോട്ടയത്ത് ബസ് മതിലിൽ ഇടിച്ചുകയറി പതിനൊന്ന് പേർക്ക് പരുക്ക്
0
ശനിയാഴ്ച, ഓഗസ്റ്റ് 05, 2023







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.