സംസ്കൃത സസ്യാഹാരം കഴിച്ച് 'പട്ടിണി' കിടന്ന് 39-കാരി മരണത്തിന് കീഴടങ്ങി. ശരീരത്തിന് ആവശ്യമായ ഭക്ഷണം കിട്ടാത്തതിനെ തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളാണ് മരണത്തിലേക്ക് നയിച്ചത്.
സമൂഹമാദ്ധ്യമങ്ങളില്‍ തന്റെ ഡയറ്റിന്റെ രീതികളെ കുറിച്ചും മറ്റും നിരന്തരം വീഡിയോകളും പോസ്റ്റുകളും പങ്കുവെച്ചിരുന്നു. കഴിഞ്ഞ നാല് വര്‍ഷമായി ഇവര്‍ 'വെഗൻ പോഷാകാഹാരം' മാത്രമായിരുന്നു കഴിച്ചിരുന്നത്.
പഴങ്ങള്‍, സൂര്യകാന്തി വിത്തുകള്‍, ഫ്രൂട്ട് സ്മൂത്തികള്‍,ജ്യൂസുകള്‍ എന്നിവ മാത്രമായിരുന്നു ഇവരുടെ ആഹാരം. ഇതിന് പിന്നാലെ ആരോഗ്യത്തെ ബാധിക്കുകയും മരണത്തിലേക്ക് നയിക്കുകയുമായിരുന്നുവെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി ഭക്ഷണം കുറച്ചുകൊണ്ടുള്ള ഡയറ്റിലായിരുന്നു ഇവര്‍.
കുറച്ച് മാസങ്ങള്‍ക്ക് മുൻപ് സാംസോനോവയെ ശ്രീലങ്കയില്‍ വെച്ച് കണ്ടിരുന്നുവെന്നും പതിവിലേറെ ക്ഷീണിതയായാണ് കാണപ്പെട്ടതെന്നും ഒരു സുഹൃത്ത് പറഞ്ഞു. ചികിത്സയ്ക്കായി പറഞ്ഞയച്ചെങ്കലും വിസമ്മതിക്കുകയായിരുന്നുവെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു.
സാംസോനോവയുടെ മരണകാരണം കോളറ പോലുള്ള അണുബാധയാണെന്ന് മാതാവ് അഭിപ്രായപ്പെട്ടു. ഔദ്യോഗികമായി മരണകാരണം പുറത്തുവന്നിട്ടില്ല.
മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമാകും ഇത് പറയാൻ കഴിയൂവെന്ന് കുടുംബം പറഞ്ഞു. തന്റെ ഭക്ഷണശീലമാണ് ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുന്നതെന്നും ശരീരവും മനസും മാറുന്നത് അനുഭവിച്ചറിയാൻ കഴിയുന്നുണ്ടെന്ന് സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.
തന്റെ വിശപ്പകറ്റാനായി മൃഗങ്ങളെ ചൂഷണം ചെയ്യുന്നത് ഒഴിവാക്കുന്നവരാണ് സസ്യാഹാരികള്‍. മാംസം ഒഴിവാക്കുന്നതിനു പുറമേ സസ്യാഹാരികള്‍ പാലോ മുട്ടയോ മറ്റ് മൃഗ ഉല്‍പ്പന്നങ്ങളോ കഴിക്കുന്നില്ല.
വെജിറ്റേറിയൻ എന്ന വാക്കിന്റെ ആദ്യത്തെയും അവസാനത്തെയും അക്ഷരങ്ങള്‍ സംയോജിപ്പിച്ച് സൃഷ്ടിച്ച 'വെഗൻ' എന്ന വാക്ക് സര്‍വ മൃഗ ഉല്‍പ്പന്നങ്ങളെയും ഒഴിവാക്കിയുള്ള ജീവിതശൈലി പിന്തുടരുന്ന ആളുകളെയാണ് പ്രതിനിധീകരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.