കൊല്ലത്ത് ഒരു കുടുംബത്തിലെ നാലുപേർക്ക് കുത്തേറ്റു ഒരാളുടെ നില ഗുരുതരം

കൊല്ലം:കടയ്ക്കൽ ചുണ്ടയിൽ വീട്ടിൽ അതിക്രമിച്ചുകയറി ഒരു കുടുംബത്തിലെ നാലുപേരെ കുത്തിപ്പരിക്കേൽപ്പിച്ചു. ചുണ്ട ബിജുഭവനിൽ ലീല (45),മകൾ രാജി (26),രാജിയുടെ ഭർത്താവ് സുബാഷ് (40), ലീലയുടെ സഹോദരിയുടെ മകൾ ബിജി(26) എന്നിവർക്കാണ് കുത്തേറ്റത്.

സാരമായി പരിക്കേറ്റ ലീല, രാജി എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റു രണ്ടുപേരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.ചൊവ്വാഴ്ച രാത്രി എട്ടിനായിരുന്നു സംഭവം. നിലമേൽ പനപ്പാംകുന്ന് ശ്രീകുമാർ ഭവനിൽ ശ്രീനാഥി(26)നെ കടയ്ക്കൽ പോലീസ് കസ്റ്റഡിയിലെടുത്തു.

രാജിയുടെ സഹോദരിയായ ജിജി വിദേശത്താണ്.ഇവരുടെ സുഹൃത്താണ് ശ്രീനാഥ്. ശ്രീനാഥ് കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിലൂടെ രാജിയെ അശ്ലീലം പറഞ്ഞു.ഇതിന്റെ പേരിൽ മൊബൈൽ ഫോൺവഴി ഇരുവരും വഴക്കിട്ടു.തുടർന്ന് രാത്രി ശ്രീനാഥ്,രാജിയുടെ വീട്ടിലെത്തി വീണ്ടും വഴക്കുണ്ടാക്കി.ഇതിനിടെ രാജിയെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

തടസ്സംപിടിക്കാനെത്തിയ സുബാഷിനും ലീലയ്ക്കും കുത്തേറ്റു. നിലവിളികേട്ട് തൊട്ടടുത്തു താമസിക്കുന്ന ബിജി ഓടിയെത്തി. ബിജിയെയും ഇയാൾ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. നാട്ടുകാർ ഓടിക്കൂടി പ്രതിയെ തടഞ്ഞുെവച്ച് പോലീസിന് കൈമാറി.

രാജിക്ക് നാലു കുത്തേറ്റിട്ടുണ്ട്.ലീലയ്ക്കും സാരമായ പരിക്കുണ്ട്. മറ്റുള്ളവരുടെ പരുക്ക് ഗുരുതരമല്ല.പ്രതിയെ പോലീസ് ചോദ്യംചെയ്തുവരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !