മലപ്പുറം: പതിനാറുവയസുള്ള പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം കാണിച്ച കേസില്‍ പരപ്പനങ്ങാടി -ചെമ്മാട് റൂട്ടില്‍ പാരലല്‍ സര്‍വീസ് നടത്തുന്ന ട്രക്കര്‍ ഡ്രൈവര്‍ പന്താരങ്ങാടി പതിനാറുങ്ങല്‍ കുരിക്കള്‍ പീടിക അബ്ദുറഹ്മാനാണ് പരപ്പനങ്ങാടി ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷ വിധിച്ചത്.
2019 സപ്തംബര്‍ എട്ടിന് തിരൂരങ്ങാടി അമ്പലപ്പടിയില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത 16 വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടി തൃക്കുളത്ത് നിന്നും പരപ്പനങ്ങാടിക്ക് പോകുന്നതിനായി അബ്ദുറഹിമാന്റെ ട്രക്കറില്‍ കയറി യാത്ര ചെയ്യവേയാണ് ലൈംഗിക അതിക്രമ ശ്രമം.പ്രതിയുടെ സമീപത്തിരുന്ന് യാത്ര ചെയ്തു വരുന്ന സമയത്ത് പ്രതി സ്റ്റിയറിങ് തിരിക്കുന്നതിനിടെ മനഃപൂര്‍വ്വം ലൈംഗികോദ്ദേശത്തോടുകൂടി കൈമുട്ട് കൊണ്ട് അന്യായക്കാരിയുടെ മാറിടത്തില്‍ തട്ടിയെന്നായിരുന്നു പരാതി.
തിരൂരങ്ങാടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വിവിധ വകുപ്പുകളിലായി ആറുവര്‍ഷം കഠിന തടവിനും, 60000/ രൂപ പിഴ അടക്കുന്നതിനും പിഴ അടച്ചില്ലെങ്കില്‍ 7 മാസം കഠിന തടവിനുമാണ് ശിക്ഷ വിധിച്ചത്. പരപ്പനങ്ങാടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് ശ്രീമതി. ഫാത്തിമബീവി എ. ആണ് ശിക്ഷ വിധിച്ചത്.
തിരൂരങ്ങാടി പൊലീസ് എസ് എച്ച് ഒ ആയിരുന്ന റഫീഖ് .കെ രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചത് ഇൻസ്പെക്ടറായിരുന്ന ഇ നൗഷാദ്. ആണ്.
പ്രോസിക്യുഷൻ ഭാഗം തെളിവിലേക്കായി 16 സാക്ഷികളെ വിസ്തരിച്ചിട്ടുള്ളതും, 19 രേഖകള്‍ ഹാജരാക്കിയിട്ടുള്ളതുമാണ്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ: ഷമ മാലിക് ഹാജരായി. പ്രോസിക്യൂഷൻ ലൈസണ്‍ വിംഗിലെ അസി.സബ് ഇൻസ്പെക്ടര്‍ സ്വപ്ന രാംദാസ് പ്രോസിക്യൂഷനെ സഹായിച്ചു.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.