കൊച്ചി: പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് അശ്ലീലം പറഞ്ഞ പ്രതിക്ക് നാല് വർഷം തടവും പിഴയും.
എറണാകുളം ടൗൺ നോർത്ത് വനിത പൊലീസ് സ്റ്റേഷൻ ലാൻഡ് ഫോണിലേക്ക് വിളിച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥരോട് അശ്ലീല സംഭാഷണം നടത്തിയ പ്രതി തിരുവനന്തപുരം തുമ്പ സ്വദേശി ജോസിനേയാണ് (38) എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് നാല് വർഷം തടവ് ശിക്ഷയ്ക്ക് വിധിച്ചത്.15000 രൂപ പിഴയും അടയ്ക്കണം.പിഴയടച്ചില്ല എങ്കിൽ നാല് മാസം കൂടി അധിക തടവ് ശിക്ഷ അനുഭവിക്കണം. 2019 ജൂലൈ മാസമാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
പ്രതി ജോസ് വനിതാ പൊലീസ് സ്‌റ്റേഷനിലേക്ക് നിരന്തരം വിളിച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥരോട് ലൈഗീക ചുവയോടെ സംസാരിക്കുകയായിരുന്നു. സംഭവ ദിവസം തുടർച്ചയായി 300ലേറെ തവണ പ്രതി വനിതാ സ്റ്റേഷനിലേക്ക് വിളിച്ചിരുന്നു.
തുടർന്ന് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത നോർത്ത് പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയെ അറസ്റ്റ് ചെയ്യുകയുകയായിരുന്നു.
എറണാകുളം ടൗൺ നോർത്ത് സബ് ഇൻസ്പെക്ടർ ആയിരുന്ന അനസ് വി ബിയുടെ നേതൃത്വത്തിൽ പ്രതിയുടെ ഫോൺ രേഖകൾ ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചാണ് പ്രതിക്കെതിരെ കുറ്റപത്രം തയ്യാറാക്കി കോടതിൽ സമർപ്പിച്ചത്.
പൊലീസ് ഹാജരാക്കിയ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ ആണ് പ്രതി കുറ്റക്കാരനാണ് എന്ന് കോടതി കണ്ടെത്തിയത്. പ്രോസിക്കൃഷനു വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ വിനിത ഹാജരായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.