"പോഷക സമൃദ്ധമായ ഭക്ഷണവും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളോടെ മികച്ച വിദ്യാഭ്യാസത്തിനായി കൊഴുവനാല്‍ ഗ്രാമപഞ്ചായത്ത്"

പാലാ :കൊഴുവനാല്‍ ഗ്രാമപഞ്ചായത്തിലെ മേവട ഗവ.എല്‍.പി.സ്കൂളിന്റെ നവീകരിച്ച കെട്ടിട ഉദ്ഘാടനവും ഗ്രാമപ്രദേശത്തെ വിവിധ ഗവ.എല്‍.പി.സ്കൂളുകളിലെ കുട്ടികള്‍ക്കുളള പ്രഭാത ഭക്ഷണ വിതരണ ഉദ്ഘാടനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. നിമ്മി ട്വിങ്കിള്‍രാജ് ആഗസ്റ്റ് 1-ാം തീയതി മേവട ഗവ.എല്‍.പി.സ്കൂള്‍ അങ്കണത്തില്‍ വച്ച് നിര്‍വഹിച്ചു.

കൊഴുവനാല്‍ ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 16 ലക്ഷം രൂപ വകയിരുത്തി നവീകരിച്ചിട്ടുളള സ്കൂള്‍ കെട്ടിടം എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമാണെന്നും അദ്ധ്യാപര്‍ക്കും കുട്ടികള്‍ക്കും ഒരു പോലെ സൗകര്യപ്രദമാകുമെന്നും പ്രസിഡന്റ് അറിയിച്ചു. ഗ്രാമപ്രദേശത്തെ എല്ലാ ഗവ. എല്‍.പി.സ്കൂളുകളിലെയും കുട്ടികള്‍ക്ക് പോഷകസമ‍ൃദ്ധമായ പ്രഭാത ഭക്ഷണം ലഭ്യമാക്കുന്നത് ഉറപ്പാക്കുമെന്നും ആയതിനായി 6.5 ലക്ഷം രൂപയോളം വകയിരുത്തിയിട്ടുണ്ടെന്നും പ്രസിഡന്റ് കൂട്ടിചേര്‍ത്തു.
പി.റ്റി.എ പ്രസി‍ഡന്റ് ശ്രീ. ജിനോ സ്കറിയ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. രാജേഷ് ബി, വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍       ശ്രീമതി. രമ്യ രാജേഷ്, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാന്‍ ശ്രീ. മാത്യു തോമസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ശ്രീമതി. സ്മിത വിനോദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീമതി. ആലീസ് ജോയി, ശ്രീമതി. ആനീസ് കുര്യന്‍, ശ്രീമതി. മഞ്ചു ദിലീപ്, 

അഡ്വ. അനീഷ് ജി., ശ്രീ. ഗോപി കെ. ആര്‍, ശ്രീ. പി. സി. ജോസഫ്, ശ്രീമതി. മെര്‍ലി ജെയിംസ്, ശ്രീമതി. ലീലാമ്മ ബിജു, പി.റ്റി.എ വൈസ് പ്രസി‍ഡന്റ്  ശ്രീ. രാജേഷ്, AEO   ശ്രീമതി. ഷൈലാ സെബാസ്റ്റ്യൻ, ഹെഡ് മിസ്ട്രെസ് ലീന എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !