ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്ത സംഭവം; സപ്ലൈകോയോട് വിശദീകരണം തേടി ഹൈക്കോടതി

കോഴിക്കോട്:സാധനങ്ങൾ സ്റ്റോക്കില്ലെന്ന് രേഖപ്പെടുത്തിയ പാളയം സപ്ലൈകോ ഔട്ട്‌ലെറ്റ് മാനേജരെ സസ്പെൻഡ് ചെയ്ത സംഭവത്തില്‍ സപ്ലൈകോയോട് വിശദീകരണം തേടി ഹൈക്കോടതി.

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നീക്കം ജീവനക്കാരന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തിലാണ് ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. വെള്ളിയാഴ്ച കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

കോഴിക്കോട് പാളയം ഔട്ട്ലെറ്റ് മാനേജര്‍ കെ. നിധിനെയാണ് വിഷയവുമായി ബന്ധപ്പെട്ട് സപ്ലൈകോ മാനേജിങ് ഡയറക്ടര്‍ സസ്പെൻഡ് ചെയ്തത്. സാധനങ്ങള്‍ സ്‌റ്റോക്ക് ഉണ്ടായിട്ടും ഇല്ലെന്ന് എഴുതിവെച്ചുവെന്നാണ് സപ്ലൈകോ പറയുന്നത്.

ഇതിനിടെ ആരോപണത്തിനെതിരെ കെ. നിധിൻ രംഗത്തെത്തി. സപ്ലൈകോയുടെ സബ്സിഡി സാധനങ്ങള്‍ എല്ലാം ഉണ്ടായിരുന്നില്ലെന്നും ബോര്‍ഡില്‍ രേഖപ്പെടുത്തുന്നതില്‍ ഏതെല്ലാം കാര്യങ്ങളിലാണ് വ്യക്തത വരുത്തേണ്ടതെന്ന കാര്യത്തില്‍ മുന്‍കൂട്ടി നിര്‍ദേശങ്ങളൊന്നുമില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !