പാലക്കാട് സിനിമാതാരത്തിന്റെ വീട്ടിലും സമീപത്തെ മറ്റൊരു സ്ഥാപനത്തിലും മോഷണം ഊർജിത അന്വേഷണവുമായി പോലീസ്

പാലക്കാട്;അഭിനേത്രിയും, റിയാലിറ്റി ഷോ താരവും, നർത്തകിയും, സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറുമായ മാളവിക കൃഷ്ണദാസിന്റെ വീട്ടിൽ കവർച്ച. പാലക്കാട് ഞാങ്ങാട്ടിരിയിലെ വീട്ടിലുണ്ടായ മോഷണത്തിൽ ഒന്നര ലക്ഷം രൂപയുടെ സാധനങ്ങൾ നഷ്ടമായി. സമാന സംഭവം സമൂപത്തെ ഹോളോബ്രിക്സ് സ്ഥാപനത്തിലും റിപ്പോർട്ട് ചെയ്തറ്റുണ്ട്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാളവികയും കുടുംബവും ഇവിടെയുണ്ടായിരുന്നില്ല. ഇതിനിടെയിൽ വീട് വൃത്തിയാക്കാനെത്തിയ ജോലിക്കാരിയാണ് വാതിൽ തകർത്തിരിക്കുന്നത് കണ്ടത്. തുടർന്ന് തൃത്താല പോലീസിൽ വിവരമറിയിക്കുകയായിരുന്നു. മോഷണം നടത്തിയവര്‍ വീട്ടിലെ വിലകൂടിയ സാധനങ്ങളെല്ലാം വാരിവലിച്ചിട്ട് നശിപ്പിച്ച നിലയിലായിരുന്നു. പ്രാഥമികമായി ഒന്നരലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി മാളവിക.

മോഷണത്തിൽ ഒന്നര ലക്ഷം രൂപ വില വരുന്ന വാച്ച് ഉൾപ്പെടെയുളള സാധനങ്ങളാണ് നഷ്ടമായത്. തൊട്ടടുത്ത് വീട്ടിലെ സിസിടിവിയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. പാലക്കാട് നിന്നുള്ള ഡോഗ് സ്ക്വാഡും തൃത്താല പോലീസും സ്ഥലത്തെത്തി പരിശോധിച്ചു. രണ്ടിടങ്ങളിലെയും കവർച്ചയ്ക്ക് പിന്നിൽ ഒരേ സംഘമെന്നാണ് നിഗമനം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !