കിൽത്താൻ;ലക്ഷദ്വീപ് ചരിത്രത്തിൽ ആദ്യമായി ഒരു കോ ഓപ്പറേറ്റീവ് സൊസൈറ്റി ബിജെപി നിയന്ത്രണത്തിലായി. കിൽത്താൻ ദ്വീപ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ശ്രീ. TT ശിഹാബുദ്ധീൻ കോൺഗ്രസ് പിന്തുണയോടെയാണ് ഭരണത്തിലെത്തിയത്.
എന്നാൽ സൊസൈറ്റിയിൽ പൂർണ്ണമായും കോൺഗ്രസ് നിയന്ത്രണം വേണമെന്നും സൊസൈറ്റിയിൽ എത്തുന്ന പെട്രോൾ ഉൾപ്പെടെയുള്ള സാധനങ്ങളുടെ വിതരണം പാർട്ടി നിർദ്ദേശിക്കുന്ന രീതിയിൽ പാർട്ടി പ്രവർത്തകർക്കും അവര് നിർദ്ദേശിക്കുന്ന ആൾകാർക്കും മാത്രം വിതരണം ചെയ്യാൻ നിർബന്ധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നിരന്തരം തന്നെ ശല്യം ചെയ്യുകയും, ഇക്കാര്യം താൻ കോൺഗ്രസ് നേതൃത്വത്തോട് പലവട്ടം പരാതിപ്പെട്ടങ്കിലും യാതൊരു രീതിയിലുള്ള സഹായമോ സഹകരണമോ പാർട്ടി തനിക്ക് തന്നില്ല എന്നും TT ശിഹാബുദ്ധീൻ പറയുന്നു,നാട്ടുകാരുടെ ക്ഷേമത്തിന് വേണ്ടി സ്ഥാപിതമായ കോ ഓപ്പറേറ്റീവ് സൊസൈറ്റി പൂർണ്ണമായും പാർട്ടി അധീനതയിൽ കൊണ്ട് വരാൻ ശ്രമിച്ച് കിൽത്താനിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തന്നെ പ്രതിസന്ധിയിലാക്കാൻ ശ്രമിക്കുന്നത് മൂലം മനം മടുത്ത് തനിക്ക് യാതൊരുവിധ സപ്പോർട്ടും തരാത്ത പാർട്ടിയിൽ നിന്നും രാജി വെക്കുന്നതായി കാണിച്ചുള്ള കത്ത് 31/7/2023 ന് കിൽത്താൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റിന് അദ്ദേഹം നൽകുകയുണ്ടായി.
തുടർന്ന് ശിഹാബുദ്ധീൻ ബിജെപിയുടെ സഹകരണം ആവശ്യപ്പെട്ട് യുവ മോർച്ച സംസ്ഥാന പ്രസിഡന്റ് ശ്രീ. മഹദാ ഹുസൈനെ സമീപിക്കുകയും, മഹദാ ഹുസൈൻ ലക്ഷദ്വീപ് ബിജെപി സ്റ്റേറ്റ് പ്രസിഡന്റ് ശ്രീ. K.N. കാസ്മിക്കോയയുടെയും,
സംസ്ഥാന നേതൃത്വത്തിന്റെയും അനുമതിയോടെ ശ്രീ. TT ശിഹാബുദ്ധീന് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചു കൊണ്ട് അദ്ദേഹത്തെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിലേക്ക് കൊണ്ട് വരികയും ചെയ്തു. ഇതോടെ ലക്ഷദ്വീപിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു കോ ഓപ്പറേറ്റീവ് സൊസൈറ്റി ബിജെപി നിയന്ത്രണത്തിലായിരിക്കുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.