കോട്ടയം: മൺമറഞ്ഞുപോയ തന്റെ പിതാവ് ഉമ്മൻചാണ്ടിയെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് അഭ്യർത്ഥനയുമായി മകനും പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർഥിയുമായ ചാണ്ടി ഉമ്മൻ.
പിതാവിന്റെ മരണാനന്തര ചടങ്ങു പോലും ഇതുവരെ തീർന്നിട്ടില്ലെന്നും അദ്ദേഹത്തെപറ്റി ഇതുവരെ ഓര്‍ക്കാൻ പോലും സമയം കിട്ടിയില്ലെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയെ പുണ്യാളനായി ചിത്രീകരിക്കുന്നതിനെതിരെ നിയമനടപടിക്കു പോകുമെന്ന സിപിഎം പ്രഖ്യാപനത്തേക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം.
പിതാവിനെ കുറിച്ച് ആര് എന്ത് പറഞ്ഞാലും പ്രതികരിക്കാനില്ലെന്നും അദ്ദേഹത്തെ വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കരുതെന്നു മാത്രമാണ് അഭ്യർത്ഥനയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. നിബുവിനെ എൽഡിഎഫ് സ്ഥാനാർഥിയായി പരിഗണിച്ചിരുന്നതിനെ കുറിച്ചുള്ള ചോദ്യത്തിനു എൽഡിഎഫ് സ്ഥാനാർഥി ആരായാലും അവർക്കു സ്വാതന്ത്ര്യമില്ലേ അതു തീരുമാനിക്കാൻ.
അവരു തീരുമാനിച്ചോട്ടെയെന്നാണ് ചാണ്ടി ഉമ്മൻ പറഞ്ഞത്. അവരുടെ സ്ഥാനാർഥി ആരാകണമെന്ന് അവർ തീരുമാനിക്കട്ടെയെന്നും അതിനകത്ത് നമ്മളെന്തിനാണ് ഇടപെടുന്നതെന്നും ഞങ്ങൾ ഞങ്ങളുടെ ദൗത്യവുമായി മുന്നോട്ടു പോകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.