ലക്ഷദ്വീപിലെ ജനങ്ങളുടെ ഉന്നമനത്തിനായി ബിജെപിയെ ശക്തിപ്പെടുത്തുമെന്ന് സംസ്ഥാന അധ്യക്ഷൻ കെഎൻ കാസിമികോയ,'വിവിധ പാർട്ടികളിൽ നിന്ന് ബിജെപിയിൽ എത്തിയവർക്ക് സ്വീകരണം നൽകി

അഗത്തി;ലക്ഷദ്വീപിൽ വിവിധ പാർട്ടികളിൽ നിന്ന് രാജിവെച്ച് നിരവധി പ്രവർത്തകർ ബിജെപിയിൽ ചേർന്നു.അഗത്തിയിൽ ഇന്നലെ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ പുതിയതായി പാർട്ടിയിലേക്ക് കടന്നുവന്ന പ്രവർത്തകരെ ബിജെപി ലക്ഷ ദ്വീപ് സംസ്ഥാന അധ്യക്ഷൻ കെ.എ൯. കാസിമി കോയ ഷാൾ അണിയിച്ച് സ്വീകരിച്ചു.

ലക്ഷദ്വീപിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും വരാൻ പോകുന്ന തിരഞ്ഞെടുപ്പിനെ സംബന്ധിച്ചും ജില്ലാ നേതൃയോഗത്തിൽ ചർച്ചചെയ്തു.ലക്ഷ ദ്വീപിലെ അടിസ്ഥാന സൗകര്യ വികസനം കാര്യക്ഷമമാക്കുന്നതിൽ ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെടുമെന്നും-

ലക്ഷ ദ്വീപിലെ ജനങ്ങളുടെ ഉന്നമനത്തിനായി ദ്വീപിലെ എല്ലാ ജില്ലകളിലും പാർട്ടിയെ ശക്തി പെടുത്തുമെന്നും ബൂത്തു തലങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുമെന്നും സംസ്ഥാന അധ്യക്ഷൻ കാസിമി കോയ പറഞ്ഞു.

യോഗത്തിൽ ബിജെപി അഗത്തി ജില്ലാ പ്രസിഡന്റ് മുഹമ്മദലി,മഹിളാ മോ൪ച്ച സംസ്ഥാന അധ്യക്ഷ ആമിനാബി,ജില്ലാ ജനറൽ സെക്രട്ടറി അബൂബക്കർ എന്നിവരും നിരവധി പ്രവർത്തകരും പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !